22 November Friday

അഴീക്കോടൻ സ്‌മാരക പുരസ്‌കാരം കരിവെള്ളൂർ മുരളിക്ക്

വെബ് ഡെസ്‌ക്‌Updated: Monday Sep 16, 2024

വെള്ളിക്കോത്ത് > അഴീക്കോടൻ സ്‌മാരക പുരസ്‌കാരം  നാടക കൃത്തും കേരള സംഗീത നാടക അക്കാദമി സെക്രട്ടറിയും എഴുത്തുകാരനുമായ കരിവെള്ളൂർ മുരളിക്ക്. അഴീക്കോടൻ സ്മാരക ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബാണ് പുരസ്ക്കാരം ഏർപ്പെടുത്തിയത്. സംസ്കാരിക രംഗത്ത് നൽകിയ സമഗ്രസംഭാവന പരിഗണിച്ചാണ്ക രിവെള്ളൂർ മുരളിയെ തിരഞ്ഞടുത്തത് എന്ന് ക്ലബ്ബ് ബാരവാഹികൾ പറഞ്ഞു.
പതിനായിരം രൂപയും അഴിക്കോടൻ്റെ കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയ ശില്പവും അടങ്ങുന്നതാണ് പുരസ്ക്കാരം. അഡ്വ കെ രാജ്മോഹനൻ, ഡോ.സി. ബാലൻ, പി.വി.കെ. പനയാൽ, വി.വി. പ്രസന്നകുമാരി, ശിവജി വെള്ളിക്കോത്, കെ വി ജയൻ  എന്നിവർ അടങ്ങുന്ന സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരെഞ്ഞെടുത്തത്.

സെപ്‌തംബര് 23ന് വെള്ളിക്കോത്ത് നടക്കുന്ന അഴിക്കോടൻ ദിനാചരണ സമ്മേളനത്തിൽ മുൻ എം പി യും സിപിഐ എം കേന്ദ്രകമ്മിറ്റി അം​‌ഗവുമായ എസ്. സുജാത അവാർഡ് സമ്മാനിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top