19 December Thursday

ശബരിമല 
മേൽശാന്തി 
നറുക്കെടുപ്പ്‌; ഒരാളെ ഒഴിവാക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024


കൊച്ചി
ശബരിമല മേൽശാന്തി നറുക്കെടുപ്പിനുള്ള അന്തിമപട്ടികയിൽനിന്ന് തിരുവനന്തപുരം വട്ടിയൂർക്കാവ് തെക്കേടം മന ടി കെ യോഗേഷ് നമ്പൂതിരിയെ ഹൈക്കോടതി ദേവസ്വം ബെഞ്ച്‌ ഒഴിവാക്കി. മാനദണ്ഡപ്രകാരം തുടർച്ചയായി പത്തുവർഷത്തെ പ്രവൃത്തിപരിചയമില്ലാത്തതാണ്‌ കാരണം. ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പിനുള്ള പട്ടികയിൽ മതിയായ പൂജാപരിചയമില്ലാത്തവരെ ഉൾപ്പെടുത്തിയെന്ന പരാതിയിൽ ഹെെക്കോടതി സ്വമേധയാ പരിഗണിച്ച ഹർജിയിലാണ് നടപടി. മായന്നൂർ മുണ്ടനാട്ടുമന എം പ്രമോദിനെ നറുക്കെടുപ്പിൽ പങ്കെടുപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്‌. ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് വ്യാഴാഴ്ച നടത്താമെന്നും ജസ്‌റ്റിസ്‌ അനിൽ കെ നരേന്ദ്രനും ജസ്‌റ്റിസ് പി ജി അജിത്കുമാറും ഉൾപ്പെട്ട ദേവസ്വം ബെഞ്ച് അറിയിച്ചു. ശബരിമല മേൽശാന്തിയാകാൻ അപേക്ഷിച്ചവരുടെ ചുരുക്കപ്പട്ടികയിൽ 25 പേരും മാളികപ്പുറത്തേക്ക് 15 പേരുമാണുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top