16 November Saturday

തദ്ദേശവാർഡ് വിഭജനം : 
18ന്‌ കരട് വിജ്ഞാപനം , പരാതികളും 
ആക്ഷേപങ്ങളും 
ഡിസംബർ മൂന്നുവരെ സമർപ്പിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024


തിരുവനന്തപുരം
സംസ്ഥാനത്തെ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ വാർഡുകൾ പുനർനിർണയിച്ചതിന്റെ കരട് വിജ്ഞാപനം 18ന് പ്രസിദ്ധീകരിക്കും. തദ്ദേശസ്ഥാപനങ്ങളിലും ഡീലിമിറ്റേഷൻ കമീഷന്റെ വെബ്‌സൈറ്റിലുമാണ്‌ പ്രസിദ്ധപ്പെടുത്തുക. പൊതുജനങ്ങൾക്ക്‌ നിശ്ചിത തുക അടച്ചാൽ പകർപ്പ്‌ ലഭിക്കും. വിജ്ഞാപനത്തിന്മേലുള്ള പരാതികളും ആക്ഷേപങ്ങളും ഡിസംബർ മൂന്നുവരെ സ്വീകരിക്കും.

പരാതികൾ നേരിട്ടോ രജിസ്‌ട്രേഡ് തപാലിലോ അതത്‌ ജില്ലാ കലക്‌ടറേറ്റിലും ഡീലിമിറ്റേഷൻ കമീഷൻ ഓഫീസിലും സമർപ്പിക്കാം. പരിശോധിച്ച്‌ കമീഷണർ നേരിട്ട്‌ സിറ്റിങ്‌ നടത്തിയശേഷമേ അന്തിമ വിജ്ഞാപനമുണ്ടാകൂ. 2011ലെ സെൻസസിന്റെയും തദ്ദേശസ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ച 2024ലെ സർക്കാർ ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് പുനർവിഭജനം. ഇൻഫർമേഷൻ കേരള മിഷൻ തയ്യാറാക്കിയ ക്യൂഫീൽഡ് ആപ്പ് ഉപയോഗിച്ചാണ് വാർഡുകളുടെ ഭൂപടം തയ്യാറാക്കിയത്. 941 പഞ്ചായത്തിലെ 17,337ഉം 87 നഗരസഭയിലെ  3,241ഉം ആറ് കോർപറേഷനിലെ 421ഉം വാർഡുകളാണ്‌ ആദ്യഘട്ടത്തിൽ പുനർവിഭജിക്കുന്നത്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ആസ്ഥാനത്ത് ചേർന്ന ഡീലിമിറ്റേഷൻ കമീഷൻ യോഗത്തിൽ ചെയർമാൻ എ ഷാജഹാൻ അധ്യക്ഷനായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top