23 December Monday

വനംവകുപ്പിന്റെ കൂട്ടിൽ പുലി കുടുങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024


പത്തനാപുരം
പത്തനാപുരത്ത്‌ എസ്‌എഫ്‌സികെ എസ്റ്റേറ്റിനുള്ളിൽ വനംവകുപ്പ് വച്ച കൂട്ടിൽ പുലി കുടുങ്ങി. വെള്ളി പുലർച്ചെ മൂന്നിനാണ്‌ സംഭവം. എസ്റ്റേറ്റിലെ പൊരുന്തക്കുഴിക്കും പൂങ്കുളഞ്ഞി വെട്ടിഅയ്യത്തിനുമിടയിൽ ഒരാഴ്ച മുമ്പ്‌ സ്ഥാപിച്ച കൂട്ടിലാണ്‌ പുലി കുടുങ്ങിയത്‌. പുലി കുടുങ്ങിയതു കണ്ട സമീപവാസി വിവരം അറിയിച്ചതിനെത്തുടർന്ന്‌ വനംവകുപ്പ് പട്രോളിങ്‌ ഉദ്യോഗസ്ഥരെത്തി നടപടി സ്വീകരിച്ചു. പുലിയെ പിന്നീട്‌ റാന്നി വനം ഡിവിഷനിൽ ഉൾപ്പെട്ട കക്കി വനമേഖലയിൽ സുരക്ഷിതമായി തുറന്നുവിട്ടു. 

ഉദ്ദേശം നാലു വയസ്സുള്ള പുലിയാണ്‌ കൂട്ടിൽ വീണതെന്ന്‌ ഉദ്യോഗസ്ഥർ പറഞ്ഞു. ഏറെനാളായി പ്രദേശത്ത് കടുവയുടെയും പുലിയുടെയും ശല്യം രൂക്ഷമായിരുന്നു. ഒരുമാസം മുമ്പ് എസ്എഫ്സികെയുടെ കശുമാവിൻ തോട്ടത്തിൽ മൂന്നു പുലികളെ കണ്ടിരുന്നു. തുടർന്ന് വനംവകുപ്പ്‌ നടത്തിയ പരിശോധനയിൽ രണ്ടെണ്ണമുണ്ടെന്ന്‌ സ്ഥിരീകരിച്ചു. തുടർന്ന്‌ കാമറ സ്ഥാപിച്ചെങ്കിലും ദൃശ്യങ്ങൾ പതിഞ്ഞിരുന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top