പെരുമ്പാവൂർ
കൂവപ്പടിയിലെ പടിക്കലപ്പാറ–-പിഷാരിക്കൽ റോഡ് തകർന്നിട്ടും പഞ്ചായത്ത് തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപം. 15, 16 വാർഡുകളിലായി മൂന്ന് കിലോമീറ്ററാണ് റോഡ് തകർന്നത്. ഇരുചക്രവാഹനങ്ങൾക്കും ഭാരവാഹനങ്ങൾക്കും സഞ്ചരിക്കാനാകാത്തവിധം റോഡിൽ കുഴികളാണ്.
ഒരുകുഴിയിൽ വീഴാതിരിക്കാൻ വാഹനം വെട്ടിക്കുമ്പോൾ മറ്റൊരു കുഴിയിലേക്കായിരിക്കും വീഴുന്നത്. മഴക്കാലത്ത് കുഴിയും റോഡും തിരിച്ചറിയാതെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. വാച്ചാൽപാടം റോഡിന്റെ നിർമാണം നടക്കുന്നതിനാൽ പടിക്കലപ്പാറ–-പിഷാരിക്കൽ റോഡാണ് ഉപയോഗിക്കുന്നത്. പിഷാരിക്കൽ ക്ഷേത്രത്തിലെ കാർത്തിക ഉത്സവം വരുന്നതോടെ ഇതുവഴിയുള്ള ഗതാഗതത്തിരക്ക് കൂടും. ഉത്സവത്തിനുമുമ്പ് റോഡിന്റെ അറ്റകുറ്റപ്പണി തീർക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..