17 November Sunday

അക്കാദമികളിലെ ശമ്പളം മുടങ്ങില്ല , മറിച്ചുള്ള പ്രചാരണം തെറ്റ് : മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Saturday Nov 16, 2024


പാലക്കാട്‌
ഗ്രാന്റ് ഇൻ എയ്‌ഡ്‌ സ്ഥാപനങ്ങളിൽ ശമ്പളം മുടങ്ങില്ലെന്നും മറിച്ചുള്ള പ്രചാരണം തെറ്റാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ചില സ്ഥാപനങ്ങളും സർക്കാരും തമ്മിലുള്ള സാമ്പത്തിക ഇടപാട്‌ ഭദ്രമാക്കാനാണ്‌ ശ്രമം. ആ സ്ഥാപനങ്ങൾ അവരുടേതായ രീതിയിൽ സ്വയംവളരണം. അതിനുള്ള ജാഗ്രതപ്പെടുത്തലുണ്ടാകും. അതിനപ്പുറം ശമ്പളത്തെ ബാധിക്കുന്ന ഒന്നും ഉണ്ടാകില്ല.  പാലക്കാട്‌ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

യുഡിഎഫിന്റെ കാലത്ത്‌ 600 രൂപയായിരുന്ന ക്ഷേമപെൻഷൻ 1600 ആക്കിയത്‌ എൽഡിഎഫ്‌ സർക്കാരാണ്‌. അത്‌ കൃത്യമായി നൽകുന്നതിന്‌ പെൻഷൻ കമ്പനി രൂപീകരിച്ചു.  മുടക്കമില്ലാതെ മാസംതോറും പെൻഷൻ നൽകിവന്നപ്പോൾ കേന്ദ്രസർക്കാരിന്‌ വല്ലാത്ത കണ്ണുകടിയുണ്ടായി.  പെൻഷൻ കമ്പനി വാങ്ങുന്ന കടം സംസ്ഥാനത്തിന്റെ കടത്തിൽപ്പെടുത്തുമെന്ന്‌ പറഞ്ഞ്‌ കേരളത്തെ സാമ്പത്തികമായി ഞെരുക്കി.  ഇത്‌ ചിലമാസം പെൻഷൻ മുടങ്ങാൻ കാരണമായി. കുടിശ്ശികയായ തുക മുഴുവൻ നൽകുമെന്നും എല്ലാമാസവും കൃത്യമായി പെൻഷൻ നൽകുമെന്നും സർക്കാർ നിയമസഭയിൽ പ്രഖ്യാപിച്ചിട്ടുള്ളതാണ്‌. അത്‌ നടപ്പാക്കും. പെൻഷൻതുക വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top