08 September Sunday
wild elephants kerala

കേരളത്തിലെ കാട്ടാനകളുടെ 
എണ്ണം കുറഞ്ഞു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024


തിരുവനന്തപുരം
കേരളത്തിലെ കാട്ടാനകളുടെ എണ്ണം കുറഞ്ഞു. വനംവകുപ്പ്‌ മേയിൽ നടത്തിയ കണക്കെടുപ്പിലാണ്‌ കണ്ടെത്തൽ. നിലവിൽ 1,793 ആനകളാണ്‌ കേരളത്തിന്റെ വനമേഖലയിലുള്ളത്‌. 2023ൽ 1,920 എണ്ണമായിരുന്നു. 127 എണ്ണത്തിന്റെ  കുറവുണ്ട്‌. ആനകളുള്ള 3499.52 ചതുരശ്ര കിലോമീറ്റർ വനമേഖലയെ 608 ബ്ലോക്കായി തിരിച്ചാണ് കണക്കെടുത്തത്.

തമിഴ്നാട്, കർണാടകം, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളും ഇതേദിവസംതന്നെ കണക്കെടുത്തു. ബ്ലോക്കുകൾക്കുള്ളിലെ കണക്കെടുപ്പ്‌, പിണ്ടം, അരുവികൾ കേന്ദ്രീകരിച്ചുള്ള കണക്കെടുപ്പ്‌ എന്നിവയിലൂടെയാണ്‌ സെൻസസ് നടത്തിയത്. ഇതിനുമുമ്പ്‌ 2005, 2007, 2010, 2012, 2017, 2023 വർഷങ്ങളിലും കണക്കെടുത്തിരുന്നു.

ബ്ലോക്ക് എണ്ണമെടുപ്പിൽ 1073 ആനകളെ കണ്ടെത്തി. ഇതിൽ മുതിർന്ന ആനകൾ  61 ശതമാനവും പകുതി വളർച്ചയെത്തിയവ 18 ശതമാനവും കുട്ടിയാനകൾ 20 ശതമാനവുമുണ്ട്. 81 എണ്ണത്തിനെ തരംതിരിക്കാനായിട്ടില്ല. ആനകളുടെ എണ്ണം കുറഞ്ഞതിന്റെ കാരണം പരിശോധിക്കുമെന്ന്‌ മന്ത്രി എ കെ ശശീന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top