18 October Friday

ഖാദർ കമ്മിറ്റി റിപ്പോർട്ട്‌ 
ഈ വർഷം നടപ്പാക്കും , ആർക്കും ജോലിനഷ്‌ടപ്പെടില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024


തിരുവനന്തപുരം
ഖാദർ കമ്മിറ്റി റിപ്പോർട്ട്‌ ഈ അധ്യയന വർഷംതന്നെ നടപ്പാക്കുമെന്ന്‌ മന്ത്രി വി ശിവൻകുട്ടി. കെഎസ്‌ടിഎയുടെ ‘മികവ്‌ 2024’ അക്കാദമിക മുന്നേറ്റ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി. റിപ്പോർട്ട്‌ നടപ്പാക്കുന്നതോടെ കുറച്ചുപേർക്ക്‌ ജോലി നഷ്‌ടപ്പെടും എന്ന്‌ പ്രചാരണമുണ്ട്‌. ആർക്കും ജോലി നഷ്‌ടപ്പെടില്ല. പ്രയോജനം മാത്രമേ ഉണ്ടാകൂ. അധ്യാപകർക്ക്‌ ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ കൂടുതൽ സൗകര്യം ലഭിക്കും. എല്ലാ അധ്യാപക സംഘടനകളുമായും സംസാരിച്ച്‌ അവരുടെ നിർദ്ദേശങ്ങൾകൂടി പരിഗണിച്ചേ റിപ്പോർട്ട്‌ നടപ്പാക്കൂ.

അധ്യയനദിനങ്ങളിൽ ലീവെടുത്ത് ട്യൂഷനെടുക്കാൻ പോകുന്ന അധ്യാപകർക്കെതിരെ കർശന നടപടി സ്വീകരിക്കും. വിദ്യാർഥികളെയും അധ്യാപകരെയും പങ്കെടുപ്പിച്ച്‌ സംസ്ഥാനത്ത്‌ നിർമിതബുദ്ധി സെമിനാർ സംഘടിപ്പിക്കുന്നത്‌ ആലോചനയിലാണ്‌. ദേശിയ വിദ്യാഭ്യാസം നയത്തെ പുകഴ്‌ത്തുന്നവർക്കേ ഫണ്ട്‌ അനുവദിക്കുകയുള്ളൂവെന്ന കേന്ദ്രനയം അംഗീകരിക്കാനാകില്ല. വിദ്യാഭ്യാസരംഗത്ത്‌ മറ്റിടങ്ങളിൽനിന്ന്‌ വേറിട്ട്‌ നിൽക്കുന്ന സംസ്ഥാനമാണ്‌ കേരളം. അതുകൊണ്ട്‌ എൻഇപി പൂർണമായും ഇവിടെ നടപ്പാക്കാനാകില്ല. കേരളത്തിന്‌ അർഹതപ്പെട്ട മുഴുവൻ ഫണ്ടും നൽകണമെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top