22 December Sunday

പെരിയാറില്‍ വെള്ളപ്പൊക്ക 
മുന്നറിയിപ്പ്‌ കടന്ന്‌ ജലനിരപ്പ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024


ആലുവ
കനത്തമഴയിൽ അണക്കെട്ടുകള്‍ തുറന്നതോടെ പെരിയാറില്‍ ജലനിരപ്പ്‌ വെള്ളപ്പൊക്ക മുന്നറിയിപ്പിനും മുകളിലെത്തി. ആലുവ മാര്‍ത്താണ്ഡവര്‍മ പാലത്തിലെ ജലമാപിനിപ്രകാരം 3.190 മീറ്ററാണ് വെള്ളപ്പൊക്ക മുന്നറിയിപ്പ്. ഇവിടെ ചൊവ്വ ഉച്ചയോടെ ജലനിരപ്പ് 3.410 മീറ്ററായി ഉയര്‍ന്നു. വൈകിട്ടോടെ 3.190 മീറ്ററായി കുറഞ്ഞു. ആലുവ ജലശുദ്ധീകരണശാലയിലെ ജലമാപിനിപ്രകാരം രണ്ടുമീറ്ററാണ് ജലനിരപ്പ് ഉയര്‍ന്നത്.

അണക്കെട്ടുകള്‍ തുറന്നതോടെ ചെളിയുടെ അളവും പെരിയാറില്‍ ഉയര്‍ന്നു. എന്നാല്‍, ജലശുദ്ധീകരണത്തെ ബാധിച്ചിട്ടില്ല. പെരിയാര്‍ കരകവിഞ്ഞതോടെ ആലുവ മണപ്പുറം മുങ്ങി. മണപ്പുറത്തെ ശിവക്ഷേത്രത്തില്‍ വെള്ളം കയറി. ആലുവ ശിവക്ഷേത്രത്തിൽ തേവരുടെ ആറാട്ട് നടന്നു. ക്ഷേത്രത്തിലെ തറയിലുള്ള ശിവപ്രതിഷ്ഠ ഇരിക്കുന്ന ഭാഗം മുങ്ങുന്നതാണ് ആറാട്ട് ഉത്സവം. ചൊവ്വ പുലര്‍ച്ചെ 4.45നാണ്‌ വെള്ളം ഉയര്‍ന്ന് സ്വാഭാവിക ആറാട്ട് നടന്നത്. കനത്തമഴ തുടർന്നതോടെ ആലുവയിലെ താഴ്ന്നപ്രദേശങ്ങൾ വെള്ളക്കെട്ടിലായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top