23 December Monday

ജോയിയുടെ അമ്മയ്‌ക്ക് നഗരസഭ വീട് വച്ച് നൽകും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 17, 2024

തിരുവനന്തപുരം > മാലിന്യം നീക്കുന്നതിനിടെ മരണപ്പെട്ട ജോയിയുടെ അമ്മയ്ക്ക് വീട് വച്ച് നൽകാനുള്ള സന്നദ്ധത നഗരസഭ സർക്കാരിനെ അറിയിക്കും. ജോയിക്ക് പകരമാകില്ലെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തെ ന​ഗരസഭ പരമാവധി സഹായിക്കുമെന്നും മേയർ ആര്യ രാജേന്ദ്രൻ വ്യക്തമാക്കി. നഗരസഭയുടെ താല്പര്യം അടുത്ത കൗൺസിൽ ചർച്ച ചെയ്ത് തീരുമാനിച്ച് സർക്കാരിന് കൈമാറും.

വീട് വയ്ക്കാനാവശ്യമായ ഭൂമി കണ്ടെത്തുന്നടക്കമുള്ള കാര്യങ്ങളിൽ സഹായങ്ങൾ നൽകുമെന്ന് പാറശാല എംഎൽഎ സി കെ ഹരീന്ദ്രൻ ഉറപ്പ് നൽകിയിട്ടുണ്ട്. വേണ്ട നടപടികൾ പൂർത്തിയാക്കി എത്രയും വേഗം വീട് വച്ച് നല്കണമെന്നാണ് വ്യക്തിപരമായ ആഗ്രഹമെന്നും ആര്യ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top