കൊച്ചി
ഖാദിഗ്രാമ സൗഭാഗ്യയുടെ കലൂരിലെ നവീകരിച്ച ഷോറൂമിന്റെയും ഖാദി ഓണം മേളയുടെയും ഉദ്ഘാടനം വ്യവസായ മന്ത്രി പി രാജീവ് നിർവ്വഹിച്ചു. ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ആദ്യ വില്പന നിർവഹിച്ചു.
ഖാദി ഗ്രാമ വ്യവസായ ബോർഡ് അംഗം കെ ചന്ദ്രശേഖരൻ സമ്മാനകൂപ്പൺ വിതരണം ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ ബി ബിജു, ഖാദി വില്ലേജ് ഇൻഡസ്ട്രീസ് ഫെഡറേഷൻ സെക്രട്ടറി കെ വി ഗോപാല പൊതുവാൾ, ഖാദി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സോണി കോമത്ത്, ഖാദി ഗ്രാമ വ്യവസായ ബോർഡ് മാർക്കറ്റിങ് ഡയറക്ടർ സി സുധാകരൻ, ബോർഡ് സെക്രട്ടറി ഡോ. കെ എ രതീഷ്, ജില്ലാ പ്രൊജക്ട് ഓഫീസർ എസ് ഷിഹാബുദീൻ എന്നിവർ സംസാരിച്ചു.
ഖാദി ടവറിൽ 5,500 ചതുരശ്രയടിയിൽ മൂന്നുനിലകളിലായി പാർക്കിങ് സൗകര്യം ഉൾപ്പടെയാണ് നവീകരിച്ച സൗഭാഗ്യ ഷോറും ഒരുക്കിയിട്ടുള്ളത്. സിൽക്ക് സാരികൾ, ചുരിദാർ, റെഡിമെയ്ഡ് ഷർട്ട്, മുണ്ട്, കമ്പിളി ഉത്പന്നങ്ങൾ, ബെഡ് ഷീറ്റ് തുടങ്ങിയവയും ആറൻമുള കണ്ണാടി, കേരള സോപ്സ് ഉത്പന്നങ്ങൾ, ഖാദി സോപ്പ്, സോപ്പ് പൊടി, പ്രകൃതിദത്ത സൗന്ദര്യവർധക ഉത്പന്നങ്ങൾ, ഗ്ലിസറിൻ സോപ്പ്, കോലാപുരി ചെരുപ്പ്, ചന്ദന തൈലം, ജവാദ് തുടങ്ങിയവയും മറ്റ് കരകൗശല വസ്തുക്കളും ലഭ്യമാണ്. സെപ്തംബർ 14 വരെ ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം റിബേറ്റ് ലഭിക്കും. സർക്കാർ, അർധ സർക്കാർ, ബാങ്ക്, പൊതുമേഖല ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ഉണ്ട്. ഓരോ പർച്ചേസിനും കൂപ്പൺ നറുക്കെടുപ്പും ഒരുക്കിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..