കൊച്ചി
തോമസ് വർഗീസിന്റെ ഹൃദയം ശിവനിൽ മിടിക്കാൻ തുടങ്ങിയിട്ട് പത്തുവർഷം. ലോട്ടറി വിൽപ്പനക്കാരനായ ശിവന്റെ സന്തോഷത്തിൽ പങ്കുചേരാൻ ലിസി ആശുപത്രിയിൽ നടന്ന ചടങ്ങിൽ ധനമന്ത്രി കെ എൻ ബാലഗോപാലും എത്തിയിരുന്നു. പെരുമ്പാവൂർ പടിക്കൽപ്പാറ സ്വദേശി ശിവന് ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാർഡിയോ മയോപതി അസുഖമായിരുന്നു. പത്തുവർഷംമുമ്പ് 45–-ാംവയസ്സിലാണ് ശിവന്റെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കുന്നത്. ഇടുക്കി സ്വദേശി തോമസ് വർഗീസിന്റെ ഹൃദയമാണ് ശിവന് മാറ്റിവച്ചത്.
ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്‌ത്രക്രിയ. ലിസി ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഫാ. റോജൻ നങ്ങേലിമാലിൽ, ഫാ. റെജു കണ്ണമ്പുഴ, ഫാ. ഡോവിസ് പടന്നക്കൽ, ഫാ. ജെറ്റോ തോട്ടുങ്കൽ തുടങ്ങി നിരവധിപേർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..