കണ്ണൂർ > സിപിഐ എം കണ്ണൂർ ജില്ലാ കമ്മറ്റിയംഗവും എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായ എം വിജിൻ വിവാഹിതനായി.
കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിലെ ആർ സായിരാജിന്റെയും യു വി സുജാതയുടെയും മകൾ അശ്വതി സായിരാജാണ് വധു. പിലാത്തറ കൈരളി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ എ കെ ബാലൻ, സി രവീന്ദ്രനാഥ്, എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ, സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി കരുണാകരൻ എംപി, പി കെ ശ്രീമതി എംപി, എം വി ഗോവിന്ദൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം കെ എൻ ബാലഗോപാൽ, ജില്ലാ സെക്രട്ടറിമാരായ പി ജയരാജൻ (കണ്ണൂർ), എം വി ബാലകൃഷ്ണൻ (കാസർകോട്), പി മോഹനൻ( കോഴിക്കോട്), സംസ്ഥാന കമ്മറ്റിയംഗങ്ങളായ ജയിംസ് മാത്യു എംഎൽഎ, ടി വി രാജേഷ് എംഎൽഎ, കെ കെ രാഗേഷ് എംപി, ഡോ. വി ശിവദാസൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി സതീദേവി, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ്, സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎൽഎ, പ്രസിഡന്റ് എ എൻ ഷംസീർ എംഎൽഎ, എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു തുടങ്ങിയവർ പങ്കെടുത്തു. പയ്യന്നൂർ എടാട്ടെ ടി കെ ഭാസ്കരന്റെയും വസന്തയുടെയും മകനാണ് വിജിൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..