19 December Thursday

ശബരിമല നട തുറന്നു ; 
മേൽശാന്തി നറുക്കെടുപ്പ്‌ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024

തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി തുറക്കുന്നു


ശബരിമല
തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു. ബുധൻ വൈകിട്ട് അഞ്ചിന്‌ തന്ത്രി കണ്‌ഠര്‌ രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി ശ്രീകോവിൽ നടതുറന്ന്  ദീപം തെളിച്ചു. ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് വ്യാഴം രാവിലെ നടക്കും. രാവിലെ  ഉഷപൂജയ്ക്ക് ശേഷമാണ് മേൽമേൽശാന്തി നറുക്കെടുപ്പ്. പന്തളം രാജകൊട്ടാരം  പ്രതിനിധികളായ ഋഷികേഷ് വർമ, വൈഷ്ണവി എന്നീ കുട്ടികളാണ് മേൽശാന്തിമാരെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുക്കുന്നത്. ഇരുവരും സന്നിധാനത്തെത്തി. തുലാമാസ പൂജകൾക്ക് ശേഷം 21ന് രാത്രി 10ന്‌ നട അടയ്ക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top