25 November Monday

ആലുവ നഗരഭരണം പരാജയം :
 എൽഡിഎഫ് പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024


ആലുവ
ആലുവ നഗരസഭാ ഭരണാധികാരികളുടെ ജനദ്രോഹനടപടികൾക്കെതിരെ എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. ആലുവ നഗരസഭയിലെ നിർമാണപ്രവർത്തനങ്ങളെ സ്തംഭനാവസ്ഥയിലാക്കിയ നഗര മാസ്റ്റർ പ്ലാൻ പരിഷ്കരിക്കുക, മുനിസിപ്പൽ ഗ്രൗണ്ടിൽ ടർഫ് നിർമിക്കാനുള്ള നീക്കം റദ്ദാക്കുക, ശതാബ്ദി ആഘോഷങ്ങളുടെ കണക്കുകൾ പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

യുഡിഎഫ് എംപി, എംഎൽഎ, നഗരസഭാ ഭരണാധികൾ  തയ്യാറാക്കിയ അശാസ്ത്രീയ മാസ്റ്റർ പ്ലാൻമൂലം ആലുവ നഗരവികസനം മുരടിച്ചതായി എൽഡിഎഫ് നേതാക്കൾ പറഞ്ഞു. പുതിയ മാർക്കറ്റിനായി സർക്കാർ ഫണ്ട് അനുവദിച്ചിട്ടും ഇനിയും നിർമാണം ആരംഭിച്ചിട്ടില്ല. മാർക്കറ്റ് നിർമാണം നടപ്പായാൽ എൽഡിഎഫ് സർക്കാരിന്റെ നേട്ടമാകും എന്നതുകൊണ്ടാണ് വൈകിപ്പിക്കുന്നത്. മാർക്കറ്റിനുമുന്നിൽ നടന്ന ധർണ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി സലിം ഉദ്ഘാടനം ചെയ്തു. പി സി ആന്റണി, രാജീവ് സക്കറിയ, സിപിഐ ജില്ലാ കമ്മിറ്റി അംഗം എ ഷംസുദീൻ, പി എം സഹീർ, പോൾ വർഗീസ്, നഗരസഭാ കൗൺസിലർമാരായ മിനി ബൈജു, ശ്രീലത വിനോദ്കുമാർ, ടിന്റു രാജേഷ്, ലീന വർഗീസ് എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top