17 November Sunday

ആശാവർക്കർമാരുടെ ഉജ്വല മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2024

ആശാ വർക്കേഴ്സ് ഫെഡറേഷൻ സെക്രട്ടറിയറ്റ് മാർച്ച് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനം ചെയ്യുന്നു


തിരുവനന്തപുരം
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു) സംഘടിപ്പിച്ച സെക്രട്ടറിയറ്റ് മാർച്ചും ധർണയും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനം ചെയ്‌തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ എം ബി പ്രഭാവതി അധ്യക്ഷയായി.

ശൈലി ആപ്പ്‌ ഉപകരണങ്ങൾ നൽകുക, ഒരാൾക്ക് 20 രൂപയും ആറ്‌ മാസം സമയവും അനുവദിക്കുക, ഓണറേറിയം 15,000 രൂപയാക്കുക, ഇൻഷുറൻസ് സംവിധാനം ഏർപ്പെടുത്തുക, വിരമിക്കുമ്പോൾ അഞ്ചുലക്ഷം രൂപയും തുടർന്ന്‌ പെൻഷനും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ മാർച്ചും ധർണയും സംഘടിപ്പിച്ചത്.

ഫെഡറേഷൻ ജനറൽ സെക്രട്ടറി പി പി പ്രേമ, അഖിലേന്ത്യ കമ്മിറ്റിയംഗം വി വി പ്രസന്നകുമാരി, സംസ്ഥാന ട്രഷറർ രജനി മോഹൻ, ജോയിന്റ്‌ സെക്രട്ടറി സജി കുമാരി, കെ പി മേരി, സുനിതാ കുര്യൻ, സി ജയൻബാബു, നാലാഞ്ചിറ ഹരി തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top