ആലപ്പുഴ
രാജ്യത്തിനും ശാസ്‌ത്രത്തിനും ആദരവുമായി സംസ്ഥാന ഗണിത ശാസ്‌ത്രമേളയിൽ മംഗൾയാൻ മോഡൽ നിർമിച്ച് ശ്രദ്ധേയനായി പാലക്കാട് പള്ളിപ്പുറം വിഎച്ച്എസ്എസ് വിദ്യാർഥി എം എൽ ശ്യാംകൃഷ്‌ണ. ചന്ദ്രയാൻ 2 വിക്ഷേപിക്കുമ്പോൾ ശ്യാംകൃഷ്‌ണ യുപി സ്‌കൂൾ വിദ്യാർഥിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വാർത്തകളാണ് ബഹിരാകാശ പഠനതാൽപ്പര്യത്തിന് കാരണമായതെന്നും ശ്യാം പറഞ്ഞു. കഴിഞ്ഞവർഷം ചന്ദ്രയാൻ നിർമിച്ച് ജില്ലാതലത്തിൽ മൂന്നാംസ്ഥാനം നേടിയ ശ്യാം ആദ്യമായാണ് സംസ്ഥാനതലത്തിൽ മത്സരിക്കുന്നത്.
ജാമ്യതീയ രൂപങ്ങളുപയോഗിച്ചാണ് നിർമാണം. അനുപാതം, ആകൃതി, കോണളവുകൾ എന്നിവ നിർമാണത്തെ വേറിട്ടതാക്കുന്നു. നാലുകോടി ഇരുപതുലക്ഷം സെന്റിമീറ്ററാണ് യഥാർഥ മംഗൾയാനും ചൊവ്വയുടെ ഉപരിതലവും തമ്മിലുള്ള വ്യത്യാസം. അനുപാതത്തിലാക്കി ഉപരിതലവും മോഡലും തമ്മിലുള്ള ദൂരം 42 സെന്റിമീറ്ററാക്കിയാണ് അവതരണം. മംഗൾയാന്റെ നാലിൽ ഒന്നാണ് മാതൃകയുടെ വലുപ്പം. സ്ഥാപിച്ചിരിക്കുന്നതിലും വലുപ്പത്തിലും മിനിയേച്ചർ രൂപമെന്ന കൃത്യത പാലിക്കാനാണ് ഇത്തരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സമചതുരസ്‌തംഭം, ദീർഘ സമചതുര സ്‌തംഭം രൂപത്തിലുള്ള കാമറ, സിലിണ്ടർ ആകൃതിയിലുള്ള പ്രൊപ്പല്ലർ, ലംബകമായി അവതരിപ്പിച്ച സോളാർ പാനൽ എന്നിവയിലൂടെ ജാമ്യതീയരൂപങ്ങൾ നിർമിതിയിൽ ഘടിപ്പിക്കാനും ശ്യാം ശ്രദ്ധിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..