27 December Friday

ആവേശമായി ഓണക്കളി മത്സരം

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024


അങ്കമാലി
പാറക്കടവിന് ഉത്സവമായി വനിതാ ഓണക്കളി മത്സരം. പാറക്കടവ് സോഷ്യൽ സർവീസ് സൊസൈറ്റി, സൺഷൈൻ എവർറോളിങ് ട്രോഫിക്കും ക്യാഷ് അവാർഡിനും വേണ്ടി സംഘടിപ്പിച്ച മത്സരത്തിന് ബിന്ദു കലാഭവൻ തിരിതെളിച്ചു. 20 ടീമുകൾ പങ്കെടുത്ത  മത്സരത്തിൽ തിരുമന്നാം കുന്നിലമ്മ വടക്കുംപുറം, കാവിലമ്മ പറവൂർ, ചാർത്ത് കാക്കനാട് എന്നീ ടീമുകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിവിധമേഖലകളിൽ മികവുതെളിയിച്ച 24 പേരെ ആദരിച്ചു.

അനുമോദനസമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ്‌ മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ജോസ് ചാക്കോ ചീരകത്തിൽ അധ്യക്ഷനായി. പി ഡി സുകുമാരൻ, വി എ രമേഷ്, കെ ബി ബിജു എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top