17 November Sunday

ഏലൂർ വനിതാ സഹകരണ സംഘം ; കോണ്‍​ഗ്രസ് സമരത്തോട് യോജിപ്പില്ല , സഹകരണ സംഘം പ്രസിഡ​ന്റുമാര്‍

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2024


കളമശേരി
ഏലൂർ വനിതാ ക്ഷേമോദ്ധാരണ സഹകരണ സംഘത്തിനുമുന്നിൽ കോൺഗ്രസ് നേതൃത്വത്തിൽ നടക്കുന്ന സമരത്തോട് യോജിപ്പില്ലെന്നും ഇതിന് പാർടിയുടെ പിന്തുണയില്ലെന്നും ഏലൂരിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന സഹകരണ സംഘം പ്രസിഡ​ന്റുമാരായ ഇ കെ സേതുവും കെ എം അമാനുള്ളയും പറഞ്ഞു. സമരം സംഘടന തീരുമാനിച്ചതല്ലെന്നും ഇതേപ്പറ്റി കോൺഗ്രസ് ഘടകം പരിശോധിക്കുമെന്നും ഇരുവരും പറഞ്ഞു.

അംഗങ്ങൾക്ക് പരാതിയുണ്ടാകുന്നപക്ഷം അത് പരിശോധിക്കാൻ സഹകരണ വിജിലൻസ് ഉൾപ്പെടെ വിവിധ സംവിധാനങ്ങൾ വകുപ്പ് ഒരുക്കിയിട്ടുണ്ട്. ഇതുവഴി പ്രശ്നപരിഹാരം തേടുന്നതിനുപകരം സംഘടിതമായി ബാങ്കിനുമുന്നിൽ സമരം നടത്തി കാര്യം നേടാമെന്ന നിലപാട് നിരുത്സാഹപ്പെടുത്തേണ്ടതാണ്. കുടിശ്ശികയുള്ളവർ ഇത്തരം നിലപാടെടുക്കുകയും പിന്തുണയ്ക്കാൻ ആളുണ്ടാകുകയും ചെയ്താൽ ഒരു സഹകരണ സ്ഥാപനത്തിനും മുന്നോട്ടുപോകാനാകില്ലെന്ന് ഏലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡ​ന്റ് ഇ കെ സേതു പറഞ്ഞു.

വനിതാ ക്ഷേമോദ്ധാരണ സഹകരണ സംഘം അംഗങ്ങളായ പരാതിക്കാരുടെ പരാതിയിൽ ആർബിട്രേറ്റർ വിശദമായ പരിശേധനയ്ക്കുശേഷമാണ് അന്തിമ തീരുമാനമെടുത്തത്. അതുകൊണ്ട് സമരത്തോട് യോജിപ്പില്ലെന്നാണ് ത​ന്റെ നിലപാടെന്ന് ഏലൂർ റൂറൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡ​ന്റ് അമാനുള്ള പറഞ്ഞു. മണ്ഡലം പ്രസിഡ​ന്റിനോടും നഗരസഭാ പാർലമെ​ന്ററി പാർടി നേതാവിനോടും സമരത്തിൽനിന്ന് പിന്തിരിയാൻ താൻ ആവശ്യപ്പെട്ടതായും അമാനുള്ള പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top