23 December Monday

റോഡരികിലെ മരംമുറി ; ചുമതല സെക്രട്ടറിമാർക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Dec 17, 2024

തിരുവനന്തപുരം
പൊതുസ്ഥലങ്ങളിൽ അപകടഭീഷണി ഉയർത്തുന്ന, വികസനത്തിന്‌ തടസമാകുന്ന മരങ്ങൾ മുറിച്ചുമാറ്റാനുളള  ചുമതല അസി. ഫോറസ്‌റ്റ്‌ കൺസർവേറ്ററിൽനിന്ന്‌ ഒഴിവാക്കി  ജില്ലാ പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി, കോർപറേഷൻ സെക്രട്ടറിമാർക്ക്‌ കൈമാറി. തദ്ദേശവകുപ്പിന്റെ ഭൂമിയിലുള്ള മരങ്ങളുടെ മൂല്യനിർണയാധികാരം വകുപ്പിലെ അസി. എൻജിനിയർക്കും മറ്റ്‌ വകുപ്പുകളിൽ തത്തുല്യ തസ്തികയിലുള്ള ഉദ്യോഗസ്ഥർക്കുമാകും. പൊതുമേഖലാ സ്ഥാപനങ്ങളിൽ, ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥന്‌ വില നിർണയിക്കാം.

ചന്ദനം, തേക്ക്‌, ഈട്ടി, ഇരുൾ, തേമ്പാവ്‌, കമ്പകം, ചടച്ചി, ചന്ദനവേപ്പ്‌, വെള്ളകിൽ, എബണി ഇനത്തിലുള്ള മരങ്ങളുടെ മൂല്യനിർണയാധികാരം വനംവകുപ്പിനായിരിക്കും. പൊതുസ്ഥലത്തെ മരങ്ങൾ മുറിച്ചശേഷം ഉപയോക്താവിന്‌ (യൂസർ ഏജൻസി) ലേലം ചെയ്യാനും പുതിയ ഭേദഗതിയിൽ അനുവാദമുണ്ട്‌. വനംമന്ത്രിയുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ജില്ലകളിൽ നടത്തിയ സദസിൽനിന്നുൾപ്പെടെ ലഭിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ്‌ മാർഗനിർദേശം ലളിതമാക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top