17 December Tuesday

ആദിവാസി യുവാവിനെ വലിച്ചിഴച്ച 
സംഭവം: കർശന നടപടി– 
മന്ത്രി ഒ ആർ കേളു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 17, 2024


തിരുവനന്തപുരം
മാനന്തവാടിയിൽ പട്ടികവർഗക്കാരനായ യുവാവിനെ റോഡിലൂടെ കാറിൽ വലിച്ചിഴച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മന്ത്രി ഒ ആർ കേളു പൊലിസിന് നിർദേശം നൽകി. പയ്യംമ്പള്ളി കൂടൽക്കടവ് ചെമ്മാട് പട്ടികവർഗ ഉന്നതിയിലെ മാത്തനെയാണ് റോഡിലൂടെ കാറിൽ വലിച്ചിഴച്ചത്. കുറ്റവാളികൾക്കെതിരെ കർശന നടപടി അടിയന്തരമായി സ്വീകരിക്കാൻ വയനാട് ജില്ലാ പൊലീസ് മേധാവിയോട് മന്ത്രി ആവശ്യപ്പെട്ടു.

സംഭവത്തിൽ  മാനന്തവാടി പൊലീസ്  വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്‌തു. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. മാതനെ വിദഗ്ധ ചികിൽസയ്ക്കായി മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പട്ടികവർഗക്കാരനായ യുവാവിനെതിരായ ആക്രമണത്തെ വളരെ ഗൗരവമായി കാണുന്നത്‌. പ്രതികളെ അറസ്റ്റ് ചെയ്ത് മാതൃകാപരമായി കർശന ശിക്ഷ നൽകുന്നതിനുള്ള എല്ലാ നടപടികളും സർക്കാർ ഇതിനകം സ്വീകരിച്ചു. മാതന് ആവശ്യമായ വിദഗ്ധ ചികിത്സ നൽകാൻ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനും പട്ടിക വർഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥർക്കും മന്ത്രി നിർദേശം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top