17 December Tuesday

"കരുതലും കൈത്താങ്ങും' അദാലത്ത് 21 മുതൽ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 17, 2024

കൊച്ചി
ജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക് ആസ്ഥാനങ്ങളിൽ നടത്തുന്ന "കരുതലും കൈത്താങ്ങും' അദാലത്ത് 21 മുതൽ ജനുവരി മൂന്നുവരെ നടക്കും. മന്ത്രിമാരായ പി രാജീവ്, പി പ്രസാദ് എന്നിവർ നേതൃത്വം നൽകും.

ഇതുവരെ 1357 പരാതികൾ ലഭിച്ചു. തദ്ദേശ വകുപ്പുമായി ബന്ധപ്പെട്ട്‌ 408 പരാതികൾ ലഭിച്ചു. സിവിൽ സപ്ലൈസ് വകുപ്പുമായി ബന്ധപ്പെട്ട് 106 പരാതികളും കണയന്നൂർ താലൂക്കുമായി ബന്ധപ്പെട്ട് 156 പരാതികളും കുന്നത്തുനാട് താലൂക്കുമായി ബന്ധപ്പെട്ട് 102 പരാതികളും ലഭിച്ചു. അക്ഷയ സെന്ററുകൾ മുഖേനയും താലൂക്ക് ഓഫീസുകളിൽ നേരിട്ടും karuthal.kerala.gov.in വെബ് സൈറ്റ് വഴി ഓൺലൈനായുമാണ് പരാതികൾ സ്വീകരിച്ചത്. അദാലത്തുമായി ബന്ധപ്പെട്ട്‌ കലക്ടർ എൻ എസ്‌ കെ ഉമേഷ്‌ അധ്യക്ഷനായി അവലോകനയോഗം ചേർന്നു. അദാലത്ത് സംഘാടനവുമായും പരാതികളിൽ സ്വീകരിച്ച തുടർനടപടികൾ സംബന്ധിച്ചും യോഗം വിലയിരുത്തി. ഹുസൂർ ശിരസ്തദാർ അനിൽകുമാർ മേനോൻ, തഹസിൽദാർമാർ, റവന്യു വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

അദാലത്ത്‌
 തീയതിയും
 വേദിയും:
21ന് കൊച്ചി–- മട്ടാഞ്ചേരി ടിഡി സ്കൂൾ, 23ന് കുന്നത്തുനാട്–- പെരുമ്പാവൂർ ജിജിഎച്ച്‌എസ്‌എസ്‌, 24ന് ആലുവ–- ആലുവ ടൗൺഹാൾ, 26ന് മൂവാറ്റുപുഴ–- മൂവാറ്റുപുഴ നിർമല എച്ച്‌എസ്‌എസ്‌, 27ന് കോതമംഗലം–- മാർ ബേസിൽ കൺവൻഷൻ സെന്റർ, 30ന് നോർത്ത് പറവൂർ–- മുനിസിപ്പൽ ടൗൺഹാൾ, ജനുവരി മൂന്നിന്‌ കണയന്നൂർ (വേദി തീരുമാനമായിട്ടില്ല).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top