05 November Tuesday

തൃക്കാക്കരയിൽ രണ്ടാംദിനവും 
ഹരിതകർമസേനയുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2024

തൃക്കാക്കര
പുതിയ അംഗങ്ങളെ എടുക്കുന്നതിനെച്ചൊല്ലി തൃക്കാക്കര നഗരസഭയിൽ രണ്ടാംദിവസവും ഹരിതകർമസേനാംഗങ്ങളുടെ പ്രതിഷേധം. പുതുതായി എത്തുന്നവർക്ക്‌ നിലവിലെ അംഗങ്ങൾ വേതനം പങ്കുവയ്ക്കണമെന്ന ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്റെ നിലപാടിനെതിരെയാണ് പ്രതിഷേധം.

ബുധനാഴ്ച ജോലിക്കെത്തിയവരുമായി നിലവിലെ അംഗങ്ങൾ സഹകരിച്ചില്ല. ഇതോടെ ഹരിതകർമസേനയ്‌ക്ക് നഗരസഭ നൽകിയ 23 പിക്കപ്‌ ഓട്ടോകളുടെ താക്കോൽ തിരികെ ഏൽപ്പിക്കാൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഇതിനെതിരെ ഹരിതകർമസേനാംഗങ്ങൾ പ്രതിഷേധിച്ചു. വാഹനങ്ങളുടെ കസ്റ്റോഡിയനായ സെക്രട്ടറി രേഖാമൂലം ആവശ്യപ്പെട്ടാലെ വാഹനം തിരികെ ഏൽപ്പിക്കൂവെന്നാണ്‌ തൊഴിലാളികളുടെ നിലപാട്. പുതിയ അംഗങ്ങളെ എടുക്കുന്നതിനെ എതിർക്കില്ലെന്നും നിലവിലുള്ളവരുടെ വേതനം കുറയ്‌ക്കുന്നതിലാണ്‌ പ്രതിഷേധമെന്നും മാലിന്യസംസ്കരണ തൊഴിലാളി യൂണിയൻ (സിഐടിയു) അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top