22 December Sunday

ഉരുൾപൊട്ടൽ: അതിവേഗ ധനസഹായം; 753 പേർക്ക്‌ 1.46 കോടി കൈമാറി

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024

തിരുവനന്തപുരം> മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാരിന്റെ അതിവേഗ ധനസഹായ വിതരണം പുരോഗമിക്കുന്നു. 753 പേർക്കായി 1.46 കോടി രൂപ (1,46,10,000) രൂപയാണ്‌ വിതരണം ചെയ്‌തത്‌.  പ്രഖ്യാപിച്ച്‌ ഒരാഴ്‌ചയ്‌ക്കം നടപടികൾ പൂർത്തിയാക്കിയാണ്‌ വിതരണം. ഇതിൽ ജീവനോപാധി നഷ്ടപ്പെട്ടവർക്ക് 10,000 രൂപവീതം 617 പേർക്ക് നൽകി.

സംസ്ഥാന ദുരന്ത നിവാരണ നിധി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നിവയിൽനിന്നായി 12 പേർക്ക് 72 ലക്ഷംരൂപയും   നൽകി. മൃതദേഹ സംസ്‌കാര ചടങ്ങുകൾക്കായി 10,000 രൂപവീതം 124 പേർക്കായി അനുവദിച്ചു. ദുരന്തത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളവരിൽ രേഖകൾ ഹാജരാക്കിയ 34പേർക്ക് ധനസഹായം നൽകാനുള്ള നടപടികൾ പുരോഗമിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top