27 December Friday

ഹിവാൻ നിക്ഷേപത്തട്ടിപ്പ്‌ ; കെപിസിസി സെക്രട്ടറിയുടെ കാർ പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Sunday Aug 18, 2024


തൃശൂർ
ഹിവാൻ നിക്ഷേപത്തട്ടിപ്പുകേസിലെ പ്രതി കെപിസിസി മുൻ സെക്രട്ടറി സി എസ്‌ ശ്രീനിവാസന്റെ കാർ അന്വേഷകസംഘം പിടിച്ചെടുത്തു. കമ്പനിയുടെ രേഖകളും കണ്ടെടുത്തു. ഹിവാൻ കമ്പനിയുടെ പേരിലുള്ള ഇന്നോവ ക്രസ്‌റ്റ ആഡംബരകാറാണ്‌ തൃശൂർ സിറ്റി ക്രൈംബ്രാഞ്ച്‌ പിടിച്ചെടുത്തത്‌. തൃശൂരിനു പുറമേ പാലക്കാട്‌, മലപ്പുറം ജില്ലകളിലും ഹിവാൻ നിക്ഷേപത്തട്ടിപ്പ്‌  പുറത്തുവന്നതോടെ കേസ്‌ സംസ്ഥാന ക്രൈംബ്രാഞ്ച്‌ ഏറ്റെടുക്കാൻ സാധ്യത തെളിയുന്നു.

പൂങ്കുന്നം ചക്കാമുക്കിലെ  കമ്പനി ആസ്ഥാനത്ത്‌  ശ്രീനിവാസനെ എത്തിച്ചാണ്‌ തെളിവെടുപ്പ് നടത്തിയത്. ജീവനക്കാരെയും വിളിച്ചുവരുത്തി ചോദ്യംചെയ്തു. ചെയർമാൻ സുന്ദർ മേനോൻ, ഡയറക്ടർ ബിജു മണികണ്‌ഠൻ എന്നിവരെ ചോദ്യം ചെയ്തിരുന്നു.  മൂന്നുപേരെയും ഒന്നിച്ചിരുത്തിയും ചോദ്യം ചെയ്യും. നിലവിൽ തൃശൂർ വെസ്‌റ്റ്‌ സ്‌റ്റേഷനിൽ  18 കേസ്‌ നിലവിലുണ്ട്‌. ഈ കേസുകൾപ്രകാരംമാത്രം നിക്ഷേപകർക്ക്‌ 9.85 കോടിരൂപ നൽകാനുണ്ട്‌.  റിസർവ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ നിബന്ധനങ്ങൾക്ക് വിരുദ്ധമായാണ്‌ നിക്ഷേപങ്ങൾ സ്വീകരിച്ചിട്ടുള്ളത്‌. കേസിൽ മൂന്ന്‌ പ്രതികളാണ്‌ അറസ്‌റ്റിലായത്‌.

അതിനിടെ നിക്ഷേപകരെ സി എസ്‌ ശ്രീനിവാസൻ ഭീഷണിപ്പെടുത്തിയതായി പരാതിയുയർന്നു. കമ്പനിക്ക്‌ കേരളം മുഴുവൻ ഗുണ്ടകൾ ഉണ്ടെന്നായിരുന്നു ഭീഷണി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top