23 December Monday

വിജയകുമാര്‍ മേനോന്‍ 
പുരസ്കാരം ടി കലാധരനും എം പി സുരേന്ദ്രനും

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024


തൃശൂർ
കേരള ലളിതകലാ അക്കാദമിയും വിജയകുമാർ മേനോൻ സ്മാരക സമിതിയും ചേർന്ന് ഏർപ്പെടുത്തിയ വിജയകുമാർ മേനോൻ പുരസ്കാരത്തിന് ചിത്രകാരൻ ടി കലാധരനും മാധ്യമപ്രവർത്തകൻ എം പി സുരേന്ദ്രനും അർഹരായതായി അക്കാദമി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

ചിത്രകലാരം​ഗത്തെ സംഭാവനകൾ പരി​ഗണിച്ചാണ് ടി കലാധരന് അവാർഡ്. കലാനിരൂപണം, കലാചരിത്രപഠനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് നൽകുന്ന  പുരസ്കാരത്തിനാണ് എം പി സുരേന്ദ്രൻ അർഹനായത്. 25,000 രൂപയും പ്രശസ്തിപത്രവും ശിൽപ്പവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.  നവംബർ ഒന്നിന് വൈകിട്ട് അഞ്ചിന് ലളിതകലാ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.   നവംബർ ഒന്നു മുതൽ ഏഴ് വരെ ആർട്ട് ഗ്യാലറിയിൽ ചിത്ര പ്രദർശനവുമുണ്ടാകും.

കേരള ലളിതകലാ അക്കാദമി സെക്രട്ടറി എൻ ബാലമുരളി കൃഷ്ണൻ,  വിജയകുമാർ മേനോൻ സ്മാരക സമിതി ഭാരവാഹികളായ എൻ ബി ലതാദേവി,  നിർമൽ സി ഭാസ്കർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top