18 October Friday

കെജിഎൻഎ സംസ്ഥാന സമ്മേളനം ; പ്രതിനിധിസമ്മേളനത്തിന്‌ ഉജ്വല തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024


കോട്ടയം
കേരള ഗവ. നഴ്സസ്‌ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന്‌ കോട്ടയത്ത്‌ സീതാറാം യെച്ചൂരി നഗറിൽ (മാമ്മൻ മാപ്പിള ഹാൾ) തുടക്കമായി. സംസ്ഥാന പ്രസിഡന്റ്‌ സി ടി നുസൈബ പതാക ഉയർത്തി.പ്രതിനിധി സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. സി ടി നുസൈബ അധ്യക്ഷയായി. കെ അനില രക്തസാക്ഷി പ്രമേയവും ബേസിൽ പി എൽദോസ്‌ അനുശോചന പ്രമേയവും അവതരിപ്പിച്ചു. എഐഎസ്‌ജിഇഎഫ്‌ ജനറൽ സെക്രട്ടറി എ ശ്രീകുമാർ, എഫ്‌എസ്‌ഇടിഒ സംസ്ഥാന പ്രസിഡന്റ്‌ കെ ബദറുന്നിസ, കോൺഫെഡറേഷൻ ഓഫ്‌ സെൻട്രൽ ഗവ. എംപ്ലോയീസ്‌ ആൻഡ്‌ വർക്കേഴ്‌സ്‌ ജനറൽ സെക്രട്ടറി വി ശ്രീകുമാർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ എ വി റസൽ സ്വാഗതവും കെജിഎൻഎ ജനറൽ സെക്രട്ടറി ടി സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.

സി ടി നുസൈബ, ഷൈനി ആന്റണി, കെ പി ഷീന, എസ്‌ എസ്‌ ഹമീദ്‌ എന്നിവരാണ്‌ സമ്മേളനത്തിന്റെ പ്രസീഡിയം. വിവിധ സബ്‌കമ്മിറ്റി കൺവീനർമാർ: മിനിട്‌സ്‌ –- നിഷ ഹമീദ്‌, പ്രമേയം –- എൽ ദീപ, ക്രഡൻഷ്യൽ –- ടി ടി ഖമറു സമൻ, മീഡിയ –- എം ആർ രജനി.സുഹൃദ്‌സമ്മേളനം സിഐടിയു സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ ടി ആർ രഘുനാഥൻ ഉദ്‌ഘാടനം ചെയ്‌തു. കെജിഎൻഎ സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ ഷൈനി ആന്റണി അധ്യക്ഷയായി. എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ്‌ എം വി ശശിധരൻ, കെഎസ്‌ടിഎ സംസ്ഥാന എക്‌സിക്യൂട്ടിവംഗം അനീഷ്‌ ലാൽ, കെജിഒഎ സംസ്ഥാന ജനറൽ സെക്രട്ടറി എം ഷാജഹാൻ, കെഎസ്‌ഇഎ ജനറൽ സെക്രട്ടറി കെ എൻ അശോക്‌കുമാർ, യൂണിവേഴ്‌സിറ്റി എംപ്ലോയീസ്‌ ഓർഗനൈസേഷൻസ്‌ ജനറൽ സെക്രട്ടറി ഹരിലാൽ, പിഎസ്‌സി എംപ്ലോയീസ്‌ യൂണിയൻ ജനറൽ സെക്രട്ടറി ബി ബിജു തുടങ്ങിയവർ സംസാരിച്ചു. കെജിഎൻഎ സംസ്ഥാന ട്രഷറർ എൻ ബി സുധീഷ്‌കുമാർ സ്വാഗതവും സംസ്ഥാന സെക്രട്ടറിയറ്റംഗം എ ശ്രീജിത്ത്‌ നന്ദിയും പറഞ്ഞു.

കലാസന്ധ്യ നടി ഗായത്രി വർഷ ഉദ്‌ഘാടനം ചെയ്‌തു. എസ്‌ എസ്‌ ഹമീദ്‌ അധ്യക്ഷനായി. എൽ ദീപ, എം ജയശ്രീ എന്നിവർ സംസാരിച്ചു. വെള്ളിയാഴ്‌ച  "പൊതുജനാരോഗ്യം സുശക്തം, ജനകീയം, രോഗീസൗഹൃദം'  എന്ന വിഷയത്തിൽ സെമിനാർ നടക്കും. രാവിലെ ഒമ്പതിന്‌ മന്ത്രി വീണാ ജോർജ്‌ ഉദ്‌ഘാടനം ചെയ്യും. പകൽ 12ന്‌ യാത്രയയപ്പ്‌ സമ്മേളനം മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ്‌ സുജാത ഉദ്‌ഘാടനം ചെയ്യും. വൈകിട്ട്‌ നാലിന്‌ പ്രകടനത്തെ തുടർന്നുള്ള പൊതുസമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top