22 November Friday

യാത്രക്കാർക്ക് ഇനി കൂളായി വിശ്രമിക്കാം

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024


അങ്കമാലി : കെഎസ്ആർടിസി അങ്കമാലി ബസ് സ്റ്റേഷനിലെ ശീതീകരിച്ച വിശ്രമകേന്ദ്രം യാത്രക്കാർക്ക് തുറന്നുകൊടുത്തു. ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ബസ് സ്റ്റേഷനുകളിൽ കംപ്യൂട്ടറൈസേഷൻ ഉടൻ നടപ്പാക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു. ഇതിനായി എംഎൽഎമാരുടെ ഫണ്ടിൽനിന്ന് 10 ലക്ഷം രൂപവീതം സ്വീകരിക്കും. തുക എംഎൽഎമാർ നൽകിത്തുടങ്ങി. അങ്കമാലി സ്റ്റാൻഡിന്റെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കും. ബസുകളിൽ ഓൺലൈൻ പെയ്‌മെന്റ് സംവിധാനം മൂന്നുമാസത്തിനുള്ളിൽ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

വിവോയുടെ സഹകരണത്തോടുകൂടിയാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. വിവോ ബിസിനസ് ഓപ്പറേഷൻ മേധാവി പ്രസാദ് മുള്ളനാറമ്പത്ത് അധ്യക്ഷനായി. കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പി എസ് പ്രമോദ് ശങ്കർ, ജോസഫ് ജേക്കബ്, ജി പി പ്രദീപ് കുമാർ, ഷറഫ് മുഹമ്മദ്, റോഷ്ന അലിക്കുഞ്ഞ്, കെ പി രാധാകൃഷ്ണൻ, ലിബിൻ തോമസ്, പി എ അഭിലാഷ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top