22 December Sunday

എസ്എഫ്‌ഐ അജയ്യം: പെരുംനുണകളെ തകര്‍ത്തെറിഞ്ഞ് കേരള സര്‍വകലാശാല ക്യാമ്പസുകള്‍

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2024

തിരുവനന്തപുരം> കേരള സര്‍വകലാശാലക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ നടന്ന വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സംഘടനാപരമായി തെരഞ്ഞെടുപ്പ് നടന്ന 77 ക്യാമ്പസുകളില്‍  64 ക്യാമ്പസുകളിലും എസ്എഫ്‌ഐ. തിരുവനന്തപുരം ജില്ലയില്‍ സംഘടന അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 36 ല്‍ 31 കോളേജുകളിലും എസ്എഫ്‌ഐക്ക് വിജയം.

ഇക്ബാല്‍ കോളേജും, എ ജെ കോളേജും രണ്ട് വര്‍ഷത്തിന് ശേഷവും ശ്രീശങ്കര കോളേജ് അഞ്ചുവര്‍ഷത്തിനു ശേഷവും കെഎസ് യു വില്‍ നിന്ന് എസ്എഫ്‌ഐ തിരിച്ചുപിടിച്ചു. വൈറ്റ് മെമ്മോറിയാല്‍ കോളേജ്,ധനുവച്ചപുരം ഐഎച്ആര്‍ഡി, ക്രിസ്ത്യന്‍ കോളേജ്,വിഗ്യാന്‍,കെഐസിഎംഎ, എംഎംഎസ് , ഗവണ്‍മെന്റ്‌  സംസ്‌കൃത കോളേജ്,ഗവണ്‍മെന്റ്‌ ആര്‍ട്‌സ് കോളേജ്,  കെഐഐടിഎസ്  കോളേജ്,ഗവണ്‍മെന്റ്‌ കോളേജ് കാര്യവട്ടം, എസ്എന്‍ കോളേജ് കോളേജ്, എസ്എന്‍ കോളേജ്, സെല്‍ഫിനാന്‍സിംഗ്, ഗവണ്‍മെന്റ്‌ കോളേജ് ആറ്റിങ്ങല്‍, മദര്‍ തെരേസ കോളേജ്, ഗവണ്‍മെന്റ്‌ കോളേജ് നെടുമങ്ങാട്, ഗവണ്‍മെന്റ്‌ മ്യൂസിക് കോളേജ്,സരസ്വതി കോളേജ്,ഇടഞ്ഞി കോളേജ്,കുളത്തൂര്‍ കോളേജ്,ശ്രീശങ്കര വിദ്യാപീടം,മുളയറ കോളേജ്,നാഷണല്‍ കോളേജ്, ഇമ്മനുവേല്‍ കോളേജ്, കെഎന്‍എം കാഞ്ഞിരംകുളം,യൂണിവേഴ്‌സിറ്റി കോളേജ്, വുമണ്‍സ്  കോളേജ്, തൈകാട്   ബിഎഡ്കോളേജ്,സിഎസ്‌ഐ ബിഎഡ് കോളേജ്പാറശ്ശാല എന്നീ കോളജുകളില്‍ എസ്എഫ്‌ഐ നിലനിര്‍ത്തി.

കൊല്ലം ജില്ലയില്‍ സംഘടനാ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 19 ല്‍ 13 കോളേജുകളിലും എസ്എഫ്‌ഐ വിജയിച്ചു.എംഎംഎന്‍എസ്എസ്‌ കൊട്ടിയം എഐഎസ്എഫില്‍ നിന്നും തിരിച്ചു പിടിച്ചു. എസ് എന്‍ കോളേജ് കൊല്ലം,കൊല്ലം  എസ്എന്‍ വനിതാ കോളേജ്,എസ്എന്‍ ലോ കോളേജ് കൊല്ലം, എസ്എന്‍ കോളേജ് ചാത്തന്നൂര്‍,എന്‍എസ്എസ്  കോളേജ് നിലമേല്‍,ടികെ എം കോളേജ് കരിക്കോട്, പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജ്,എകെഎംഎസ്  കോളേജ് പത്തനാപുരം,  പിഎംഎസ്എ കടക്കല്‍,ഐഎച്ആര്‍ഡി കുണ്ടറ, പുനലൂര്‍ ശ്രീ നാരായണ കോളേജ് ഓഫ് ടെക്‌നോളജി മുഴുവന്‍ സീറ്റിലും എസ് എഫ് ഐ, ഗവ. ബിജെഎം കോളേജിലും എസ്എഫ്‌ഐ നിലനിര്‍ത്തി.


ആലപ്പുഴ ജില്ലയില്‍ 17 ല്‍ 15 എസ്എഫ്‌ഐ ഉജ്ജ്വലവിജയം നേടി. ചേര്‍ത്തല സെന്റ്മൈക്കിള്‍സ്‌കോളേജ്,എരമല്ലിക്കര ശ്രീ അയ്യപ്പ കോളേജ് കെഎസ് യുവില്‍ നിന്നും കായംകുളം ജിസിഎല്‍എആര്‍കോളേജ് കെഎസ് യു- എഐഎസ് എഫ്‌ ല്‍ നിന്നും തിരിച്ചു പിടിച്ചു. എസ്. എന്‍കോളേജ്‌ ചേര്‍ത്തല, ടി.കെ.എം.എം. കോളേജ് ഹരിപ്പാട്, ബിഷപ്പ് മൂര്‍ കോളേജ് മാവേലിക്കര, ഐ.എച്ച്.ആര്‍.ഡി കോളേജ് കാര്‍ത്തികപ്പള്ളി,ഐ.എച്ച്.ആര്‍.ഡി കോളേജ് പെരിശ്ശേരി,ശ്രീനാരായണ ഗുരു സെല്‍ഫ് കോളേജ് ചേര്‍ത്തല,എസ് എന്‍ കോളേജ് ഹരിപ്പാട്, മാര്‍ ഇവാനുസ് കോളേജ് മാവേലിക്കര,എസ് എന്‍ കോളേജ് ആല ,ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ്,ഹരിപ്പാട് എസ്. എന്‍ കോളേജ്,എസ്. ഡി കോളേജ് ആലപ്പുഴ കോളേജുകളില്‍ എസ് എഫ് ഐ നിലനിര്‍ത്തി.

പത്തനംതിട്ട ജില്ലയില്‍ തിരഞ്ഞെടുപ്പ് നടന്ന 5 ല്‍ 5 കോളേജുകളിലും എസ്എഫ്‌ഐ വിജയിച്ചു.പന്തളം എന്‍എസ്എസ്  കോളേജ് മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ,അടൂര്‍ ഐ.എച്ച്.ആര്‍.ഡി മുഴുവന്‍ സീറ്റിലും  എസ്എഫ്‌ഐ ,പന്തളം എന്‍എസ്എസ്  ബി.എഡ് കോളേജ് മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐ,അടൂര്‍  എസ്ടി
 സിറിള്‍സ് മുഴുവന്‍ സീറ്റിലുംഎസ്എഫ്‌ഐ,ആകെ 4 സീറ്റില്‍ മത്സരം നടന്ന കലഞ്ഞൂര്‍ ഐ.എച്ച്.ആര്‍.ഡി യില്‍ 2സീറ്റില്‍ എസ്എഫ്‌ഐ  വിജയിച്ചു

പെരുംനുണകളെ തകര്‍ത്തെറിയാന്‍ എസ്.എഫ്.ഐയോടൊപ്പം അണിനിരന്ന കേരള സര്‍വകലാശാലക്ക് കീഴിലെ വിദ്യാര്‍ത്ഥികളെ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആര്‍ഷോ എന്നിവര്‍ അഭിവാദ്യം ചെയ്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top