21 December Saturday

മുഖ്യമന്ത്രി വിമർശിച്ചത്‌ മുസ്ലിംലീഗ്‌ അധ്യക്ഷന്റെ രാഷ്‌ട്രീയ നിലപാടിനെ; എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2024

കണ്ണൂർ > മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ രാഷ്‌ട്രീയ വിമർശനം ലീഗ്‌ വർഗീയവത്കരിക്കുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

പിണറായി വിജയന്റെ പരാമർശത്തിൽ തെറ്റായ പദപ്രയോഗങ്ങളോ വിമർശനത്തിന്‌ വിധേയപ്പെടുത്തേണ്ടതോ ആയത് ഒന്നുമില്ല. ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിയുടെയും ആശയ തടവറയിലാണ്‌ മുസ്ലിംലീഗും ഗുണഭോക്താവായ കേൺഗ്രസും. മുസ്ലിംലീഗിന്റെ സംസ്ഥാന പ്രസിഡന്റിനെ വിമർശിച്ചാൽ വിവരമറിയും' എന്നാണ്‌ ലീഗിൽ തന്നെ ഉള്ള ചിലർ പറഞ്ഞത്‌പറഞ്ഞത്‌. മതവികാരം വികാരം രൂപപ്പെടുത്താൻ ശ്രമിക്കുന്നത്‌ ലീഗിന്റെ രാഷ്‌ട്രീയ അജണ്ടയാണ്‌.

മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് കൈകാര്യം ചെയ്യുന്ന രാഷ്‌ട്രീയത്തെപ്പറ്റി പറഞ്ഞാൽ വർഗീയമായി ചിത്രീകരിക്കാനാണ്‌ ശ്രമിക്കുന്നത്‌. മതവികാരത്തെ ആളിക്കത്തിക്കുന്നതിനുവേണ്ടി ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിയുടെയും ഒപ്പം ചേർന്ന്‌ ലീഗ്‌ നടത്തുന്ന പ്രവർത്തനം മുഴുവൻ വോട്ടർമാരും മതനിരപേക്ഷ ഉള്ളടക്കമുള്ള ജനാധിപത്യ ശക്തികളും തിരിച്ചറിയണം - എംവി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top