കൊച്ചി
കാടിനുള്ളിൽ മഴ പെയ്യുന്നതും കോടമഞ്ഞിന്റെ സൗന്ദര്യവും ആസ്വദിക്കാൻ അവധിക്കാല യാത്രകൾ ഒരുക്കി കെഎസ്‌ആർടിസി ബജറ്റ് ടൂറിസം. 21 മുതൽ ആരംഭിക്കുന്ന യാത്രയിൽ മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം–-മൂന്നാർ, മറയൂർ, വട്ടവട, രാമക്കൽമേട്, ഇല്ലിക്കൽകല്ല്, -ഇലവീഴാപൂഞ്ചിറ, വാഗമൺ, മലമ്പുഴ എന്നിവ ആസ്വദിക്കാൻ അവസരമുണ്ട്.
സീ അഷ്‌ടമുടി, ഗവി എന്നീ ട്രിപ്പുകൾക്കുപുറമെ ശിവഗിരി -ചെമ്പഴന്തി, അയ്യപ്പദർശന പാക്കേജ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. ജനുവരിയിൽ വേളാങ്കണ്ണി, തഞ്ചാവൂർ, കന്യാകുമാരി ട്രിപ്പുകളും ഒരിക്കിയിട്ടുണ്ട്. ഫോൺ: 94974 15696 (കൂത്താട്ടുകുളം), 94462 06897 (പിറവം-), 81291 34848 (എറണാകുളം), 93882 23707 (നോർത്ത് പറവൂർ).
കൂത്താട്ടുകുളം
ഡിപ്പോയിൽനിന്നുള്ള
യാത്രകൾ
21ന് വട്ടവട, 22ന് മലമ്പുഴ, വേളാങ്കണ്ണി, 23ന് മറയൂർ, 24ന് മലക്കപ്പാറ, 27ന് ഗവി, 28ന് ശിവഗിരി, -ചെമ്പഴന്തി, 28ന് തെന്മല, -പാലരുവി, 29ന് രാമക്കൽ മേട്, 31ന് അഷ്‌ടമുടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..