23 December Monday

അബുദാബിയിൽനിന്ന്‌ 175 പേർകൂടി എത്തി; സംസ്ഥാനത്തെത്തിയത്‌ 65,564 പേർ

വെബ് ഡെസ്‌ക്‌Updated: Tuesday May 19, 2020

അബുദാബിയിൽനിന്ന്‌ 175 പേർകൂടി എത്തി
കൊച്ചി
അബുദാബിയിൽനിന്ന്‌ 175 പ്രവാസികളുമായി ഒരുവിമാനംകൂടി നാട്ടിലെത്തി.  തിങ്കളാഴ്‌ച രാത്രി 8.39ന്‌‌ നെടുമ്പാശേരിയിലിറങ്ങിയ വിമാനത്തിൽ  രണ്ടു കുട്ടികളുമുണ്ട്‌‌. വൈദ്യപരിശോധനയെ തുടർന്ന്‌ അഞ്ചുയാത്രക്കാരെ ലിസ്‌റ്റിൽനിന്ന്‌ ഒഴിവാക്കിയാണ്‌ വിമാനം അബുദാബിയിൽനിന്ന്‌ പുറപ്പെട്ടത്‌. വെയ്‌റ്റിങ് ലിസ്‌റ്റിലുള്ള ഒരാളെ പകരം ഉൾപ്പെടുത്തി.

സംസ്ഥാനത്തെത്തിയത്‌ 65,564 പേർ
വിദേശരാജ്യങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നുമായി തിങ്കളാഴ്‌ച 4,152 പേർ കൂടി കേരളത്തിലെത്തി. ഇതുവരെ   65564 പേരെത്തി. 2036 ഗർഭിണികളും 1381 പ്രായമായവരും പത്തു വയസ്സിൽ താഴെയുള്ള 546 കുട്ടികളും ഉൾപ്പെടുന്നു.  51534 പേർ വീടുകളിലും 13864 പേർ സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളിലും 166 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്‌. വിമാനങ്ങളിലും കപ്പലുകളിലും ട്രെയിനുകളിലും ചെക്ക്‌ പോസ്‌റ്റുകൾ വഴി വാഹനങ്ങളിലുമാണ്‌ ഇവർ എത്തിയത്‌.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top