മട്ടന്നൂർ
കുവൈത്തിൽനിന്ന് കണ്ണൂരിലെത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനം പ്രതികൂല കാലാവസ്ഥമൂലം വിമാനത്താവളത്തിലിറങ്ങാനാകാതെ നെടുമ്പാശേരിയിലേക്ക് വഴിതിരിച്ചുവിട്ടു. വ്യാഴം പുലർച്ചെ 2.55നാണ് വിമാനം കണ്ണൂരിലെത്തിയത്. ലാൻഡുചെയ്യാൻ പലതവണ ശ്രമിച്ചെങ്കിലും മഴയും മൂടല്‍മഞ്ഞും കാരണം റൺവേയിലെ കാഴ്ച മങ്ങിയതോടെയാണ് തിരിച്ചുവിട്ടത്. പകൽ 12.19ന് വിമാനം തിരികെ കണ്ണൂരിലെത്തി.
കനത്ത മഴയിൽ കണ്ണൂരിലേക്കുള്ള വിവിധ സർവീസുകൾ വൈകി. മസ്‌കത്തിൽനിന്ന് പകൽ 12.30ന് എത്തേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകിട്ട് നാലോടെയാണ് എത്തിയത്. അബുദാബി, ദുബായ് വിമാനങ്ങളും വൈകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..