പറവൂർ
തെക്കേ നാലുവഴി–-അത്താണി റോഡിൽ അപകടക്കെണിയൊരുക്കി വലിയ കുഴികൾ. തോന്ന്യകാവ് പിഡബ്ല്യുഡി റോഡിൽനിന്ന് ആയുർവേദ ആശുപത്രിയിലേക്ക് തിരിയുന്ന ഭാഗത്ത് റോഡിന്റെ വശത്തായി വലിയ കുഴി രൂപപ്പെട്ടിട്ട് മാസങ്ങളായി. മഴ പെയ്തതോടെ സ്ഥിരം വെള്ളം കെട്ടിക്കിടക്കുകയാണ്. കുഴിയുടെ ആഴമറിയാതെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്.
കഴിഞ്ഞദിവസം കുഴിയിൽ ചാടി ഇരുചക്രവാഹനം മറ്റൊരു കാൽനടയാത്രക്കാരന്റെ ദേഹത്തിടിച്ചു. ഇരുവരും ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. ദേശീയപാതയ്‌ക്കായി നിർമിക്കുന്ന പാലത്തിന്റെ അടിയിലൂടെ പോകുന്ന റോഡിന്റെ വശങ്ങളിലും വലിയ കുഴികളുണ്ടായിട്ടുണ്ട്. ഇവിടെ കാൽനടയാത്രക്കാരും അപകടത്തിൽപ്പെടുന്നുണ്ട്. സ്കൂൾവാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഇതിലൂടെ കടന്നുപോകുന്നുണ്ട്. താൽക്കാലികമായി കുഴി അടച്ച് അപകടഭീഷണി ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..