23 December Monday

പെരിയാറിൽ കാട്ടാനയുടെ ജഡം
 ഒഴുകിയെത്തി

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024


കോതമംഗലം
കനത്ത മഴയിൽ പെരിയാറിലൂടെ ഒഴുകിയെത്തിയ കാട്ടാനയുടെ ജഡം ഭൂതത്താൻകെട്ട് അണക്കെട്ടിന്റെ ഷട്ടറുകൾ അടച്ച് കരയ്‌ക്കെത്തിച്ചു. ബുധൻ പകൽ പന്ത്രണ്ടിനാണ് പൂയംകുട്ടി പുഴയിലൂടെ കാട്ടാനയുടെ ജഡം ഒഴുകുന്നതായി പ്രദേശവാസികൾ വനപാലകരെ അറിയിച്ചത്‌.
തുടർന്ന് തുണ്ടം, ഇടമലയാർ റേഞ്ചുകളിലെ വനപാലകരും കോതമംഗലം അഗ്നി രക്ഷാസേനയും എത്തി. അഗ്നി രക്ഷാസേന അസിസ്റ്റന്റ്‌ സ്റ്റേഷൻ ഓഫീസർ സുനിൽ മാത്യുവിന്റെ നേതൃത്വത്തിൽ വടംകെട്ടിയാണ്‌ ജഡം കരയ്‌ക്കടുപ്പിച്ചത്‌. തുടർന്ന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വാഹനത്തിൽ കയറ്റി കോടനാട്ടേക്ക് കൊണ്ടുപോയി. പോസ്റ്റ്മോർട്ടത്തിനുശേഷം പെരുന്തോട് ആന ശ്മശാനത്തിൽ മറവുചെയ്യുമെന്ന് വനപാലകർ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top