19 September Thursday

പെലാജിക് വല കണ്ടുകെട്ടുന്ന നടപടി നിയമവിരുദ്ധമെന്ന് ബോട്ട്‌ ഉടമകൾ

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024


വൈപ്പിൻ
പന്ത്രണ്ട് നോട്ടിക്കൽ മൈലിനുപുറത്ത് കടലിൽ പെലാജിക് വല ഉപയോഗിക്കുന്നതിൽ നിയമതടസ്സം ഇല്ലാത്ത സാഹചര്യത്തിൽ അത്തരം ബോട്ടുകൾ കരയിലെത്തുമ്പോൾ പെലാജിക് വലകൾ കണ്ടുകെട്ടുന്ന നടപടി നിയമവിരുദ്ധമെന്ന് ബോട്ട്‌ ഉടമകൾ.

ആഴക്കടലിൽ സംസ്ഥാന അതിർത്തിക്ക് പുറത്തുപോയി മീൻപിടിക്കുന്ന ബോട്ടുകൾക്ക് കരയിൽനിന്ന് വല കൊണ്ടുപോകേണ്ടിവരും. ഈ സാഹചര്യത്തിൽ മീൻപിടിത്തം കഴിഞ്ഞ് തീരത്തടുക്കുന്ന ബോട്ടുകളിൽ പെലാജിക് വല പരിശോധന നിർത്തിവയ്‌ക്കാൻകൂടി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്ന് ബോട്ട്‌ ഉടമകൾ ഫിഷറീസ് ഡയറക്ടറോട് ആവശ്യപ്പെട്ടു.

കൊച്ചിക്ക് പുറത്ത് കോഴിക്കോട്, ബേപ്പൂർ, കൊല്ലം, നീണ്ടകര തുടങ്ങിയ മീൻപിടിത്തമേഖലകളിൽ ബോട്ടുകൾക്കുനേരെ ഉദ്യോഗസ്ഥരുടെയോ പരമ്പരാഗത തൊഴിലാളികളുടെയോ ഭീഷണി ഇല്ല. കൊച്ചിയിൽമാത്രമുള്ള ഈ ഭീഷണി തുടർന്നാൽ ഭൂരിഭാഗം ബോട്ടുകളും ഇവിടത്തെ ഹാർബറുകൾ വിട്ടുപോകും. അത് ജില്ലയുടെ തീരമേഖലയിൽ സാമ്പത്തികപ്രതിസന്ധി സൃഷ്ടിക്കും. ഇത് എല്ലാവരെയും പ്രതികൂലമായി ബാധിക്കുമെന്നും ബോട്ട്‌ ഉടമകൾ മുന്നറിയിപ്പ് നൽകുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top