22 December Sunday

അത്തച്ചമയ ഘോഷയാത്ര ; നാടകോത്സവം 
ഇന്ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Monday Aug 19, 2024

തൃപ്പൂണിത്തുറ അത്താഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന തിരുവാതിരകളി മത്സരത്തിൽനിന്ന്


തൃപ്പൂണിത്തുറ
അത്തച്ചമയ ഘോഷയാത്രയോടനുബന്ധിച്ച് തൃപ്പൂണിത്തുറ നഗരസഭ സംഘടിപ്പിക്കുന്ന കലാമത്സരങ്ങൾ തുടരുന്നു. കഴിഞ്ഞദിവസങ്ങളിലായി നടന്ന തിരുവാതിരകളി, ഭരതനാട്യം, ലളിതഗാനം, കവിതാപാരായണം, നാടോടിനൃത്തം മത്സരങ്ങളിൽ 150 മത്സരാർഥികൾ പങ്കെടുത്തു. നാടകോത്സവം 19 മുതൽ 23 വരെ കൂത്തമ്പലത്തിൽ നടക്കും. വിവിധ ജില്ലകളിൽനിന്ന്‌ 19 നാടകങ്ങളാണ് പങ്കെടുക്കുക. വൈകിട്ട് 5.30ന് സംവിധായകൻ ബി ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

സെപ്തംബർ ആറിന് നടക്കുന്ന അത്തച്ചമയ ഘോഷയാത്ര സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് പതാക ഉയർത്തും. കെ ബാബു എംഎൽഎ അധ്യക്ഷനാകും. ഹൈബി ഈഡൻ എംപി ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top