15 November Friday

സർക്കാർ ശ്രമിക്കുന്നത്‌ ഖാദി വ്യവസായത്തെ പരിപോഷിപ്പിക്കാൻ : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

കെഎസ്എഫ്ഇ ഗാലക്സി ചിട്ടികളുടെ ശാഖാതല ഓണക്കോടി സമ്മാന വിതരണവും ഓണം ഖാദി മേളയുടെ സംസ്ഥാനതല ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു


തിരുവനന്തപുരം
ഖാദി വ്യവസായത്തെ സംരക്ഷിക്കാനും പരിപോഷിപ്പിക്കാനുമുള്ള ഇടപെടലാണ്‌ സംസ്ഥാന സർക്കാർ നടത്തുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കെഎസ്എഫ്ഇ ഗാലക്സി ചിട്ടികളുടെ ശാഖാതല ഓണക്കോടി സമ്മാനവിതരണവും ഓണം ഖാദി മേളയുടെ സംസ്ഥാനതല ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. സമ്മാനങ്ങളായി 3500 രൂപയുടെ ഖാദി വസ്ത്രങ്ങൾ നൽകുന്നത് മാതൃകാപരമാണ്‌. ഇരുപത്തയ്യായിരത്തിലധികം ഖാദി വസ്ത്രങ്ങളാണ് ഇതിലൂടെ വിതരണം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയാളിയുടെ നിത്യജീവിതവുമായി ഇഴചേർന്നു കിടക്കുന്ന  കെഎസ്എഫ്ഇ ഓണക്കാലത്ത് ഖാദി ബോർഡുമായി ചേർന്ന് ഇത്തരമൊരു സംരംഭത്തിന് മുൻകൈയെടുത്തത് ശ്രദ്ധേയമാണ്. കേരളത്തിലെ ഖാദി തൊഴിലാളികൾക്ക് ഉൽപ്പാദന ഇൻസെന്റീവും ഇൻകം സപ്പോർട്ടും സംസ്ഥാനം നൽകുന്നുണ്ട്. രാജ്യത്ത്‌ ഇത്തരത്തിൽ സഹായം നൽകുന്ന മറ്റൊരു സംസ്ഥാനവുമില്ല. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 130 കോടിയാണ് ഖാദിവ്യവസായത്തിന്റെ ഉന്നമനത്തിനായി ചെലവഴിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട് ദുരന്തബാധിതർക്കായി ഖാദി ബോർഡ്‌ നൽകുന്ന 10 ലക്ഷം രൂപയുടെ ചെക്ക് വൈസ് ചെയർമാൻ പി ജയരാജൻ മുഖ്യമന്ത്രിക്ക് കൈമാറി. വിവിധ ഖാദി സംഘടനകളും ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ മുഖ്യമന്ത്രിക്ക്‌ കൈമാറി. ചടങ്ങിൽ മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനായി. കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ, ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ, കൗൺസിലർ പാളയം രാജൻ, കെഎസ്എഫ്ഇ എംഡി ഡോ. എസ്‌ കെ സനിൽ, ഖാദി ബോർഡ് മാർക്കറ്റിങ്‌ ഡയറക്ടർ സി സുധാകരൻ, എസ് അരുൺ ബോസ്, എസ് സുശീലൻ, എസ് വിനോദ്, ടി ബൈജു, ബി എസ് രാജീവ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top