19 December Thursday

പാർലമെന്റ്‌ മാർച്ച്‌ ; കർഷകസംഘം പ്രചാരണ ജാഥകൾ ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2024


തിരുവനന്തപുരം
അഖിലേന്ത്യാ കിസാൻസഭ നടത്തുന്ന പാർലമെന്റ്‌ മാർച്ചിന്റെ പ്രചാരണ ജാഥകൾക്ക്‌ വെള്ളിമുതൽ തുടക്കം. കേന്ദ്ര വന്യജീവി സംരക്ഷണനിയമം ഭേദഗതി ചെയ്യുക, വനവും ജനവാസ മേഖലയും വേർതിരിച്ച്‌ മതിലുകളും വേലികളും ട്രഞ്ചുകളും പണിയുക, വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കും കൃഷിനശിച്ചവർക്കും നൽകുന്ന നഷ്ടപരിഹാരം കാലോചിതമാക്കുക, വന്യജീവികളുടെ എണ്ണം നിയന്ത്രിക്കുക, കാട്ടുപന്നിയുൾപ്പെടെ അക്രമകാരികളായ മൃഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുക, നാട്ടിലിറങ്ങുന്ന കാട്ടുപന്നിയെ വെടിവച്ചുകൊല്ലാനുള്ള നടപടി പ്രായോഗികമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ 25ന്‌ പാർലമെന്റ്‌ മാർച്ച്‌ സംഘടിപ്പിക്കുന്നത്‌. രാജ്ഭവനു മുന്നിലും വനംവകുപ്പ് ജില്ലാ ഓഫീസുകൾക്കു മുന്നിലും മാർച്ച്‌ സംഘടിപ്പിക്കും. പ്രചാരണജാഥകളും മാർച്ചും വിജയിപ്പിക്കാൻ എല്ലാ കർഷകരും രംഗത്തിറങ്ങണമെന്ന്‌ കർഷകസംഘം സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാറും സെക്രട്ടറി വത്സൻ പനോളിയും അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top