22 December Sunday

സതീശന്റേത് രാഷ്ട്രീയത്തിൽ 
മതം കലർത്താനുള്ള ശ്രമം : പി എ മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024


തിരുവനന്തപുരം
മതത്തെ രാഷ്ട്രീയത്തിൽ കലർത്താനും അത് തെരഞ്ഞെടുപ്പിൽ ഉപയോ​ഗിക്കാനുമുള്ള കുടിലതന്ത്രമാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റേതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. രാഷ്ട്രീയ പാർടി നേതൃത്വത്തിലുള്ളവരെ രാഷ്ട്രീയമായി വിമർശിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ മുസ്ലിംലീഗ്‌ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സാദിഖലി ശിഹാബ്‌ തങ്ങളെ മുഖ്യമന്ത്രി വിമർശിച്ചാൽ അത് ക്ഷമിക്കാൻ പറ്റാത്ത തെറ്റാണെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. കെപിസിസി പ്രസിഡന്റിനെ എത്രയോ തവണ വിമർശിച്ചിട്ടും പ്രതിപക്ഷ നേതാവിന്റെ ഈ നിലവിളിയൊന്നും കേട്ടില്ല. ലീ​ഗ് പ്രസിഡന്റിനെ വിമർശിച്ചാൽ അതെങ്ങനെയാണ് ഒരു പ്രത്യേക മതത്തിനെതിരാകുന്നത്. രാഷ്ട്രീയത്തിൽ മത വൈരാഗ്യം കലർത്താനുള്ള നീക്കമാണ് പ്രതിപക്ഷ നേതാവും ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും നടത്തുന്നത്‌– റിയാസ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top