22 December Sunday

ജയ്ഹിന്ദ് മൈതാനം 
നവീകരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2024


വൈപ്പിൻ
സംസ്ഥാന സർക്കാരിന്റെ ‘ഒരു പഞ്ചായത്തിൽ ഒരു കളിക്കളം’ പദ്ധതിയിൽ തെരഞ്ഞെടുത്ത ഞാറക്കൽ ജയ്ഹിന്ദ് മൈതാനം ഒരുകോടി രൂപ ചെലവിൽ നവീകരിക്കുന്നതിന് തുടക്കമായി. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

പള്ളിപ്പുറത്തെ കച്ചേരിപ്പടി, മാലിപ്പുറം മൈതാനങ്ങൾക്കുപുറമെ മൂന്നാമത്തേതും നിർമാണഘട്ടത്തിലെത്തിയതായി എംഎൽഎ പറഞ്ഞു.  ഞാറക്കൽ മൈതാനത്തിന് 50 ലക്ഷം രൂപ കായികവകുപ്പിന്റെ പ്ലാൻ ഫണ്ടിൽനിന്നും 50 ലക്ഷം രൂപ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്നുമാണ് അനുവദിച്ചത്. പ്രാദേശിക ആവശ്യങ്ങൾക്കുക്കൂടി യോജിച്ചവിധത്തിലാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്.

പഞ്ചായത്ത് പ്രസിഡന്റ് മിനി രാജു അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ബാലാമണി ഗിരീഷ്, വാർഡ് അംഗങ്ങളായ പ്രീതി ഉണ്ണിക്കൃഷ്ണൻ, രാജി ജിഘോഷ്‌കുമാർ, പി പി ഗാന്ധി, പ്രഷീല സാബു, കെ അനിൽകുമാർ, പഞ്ചായത്ത് സെക്രട്ടറി കെ കെ ഷിബു എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top