തിരൂർ
തിരൂരിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽനിന്ന് കാർ ലോൺ എടുത്ത് വാഹനം മറ്റൊരാളുടെ പേരിൽ രജിസ്റ്റർചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാമിന്റെ മുൻ ഡ്രൈവർ അറസ്റ്റിൽ. പാലക്കാട് കൂടല്ലൂർ സ്വദേശി ചിലയിൽ വീട്ടിൽ മുഹമ്മദ് യാസീ (31)നെയാണ് തിരൂർ പൊലീസ് അറസ്റ്റുചെയ്തത്. തുടർച്ചയായി വായ്പാ അടവ് തെറ്റിച്ചത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് സ്ഥാപന ഉടമകൾ തിരൂർ പൊലീസിൽ പരാതി നൽകിയത്. 5,75,000 രൂപ തട്ടിയതായി പരാതിയിൽ പറയുന്നു. എറണാകുളത്തുനിന്നാണ് പ്രതിയെ അറസ്റ്റുചെയ്‌തത്. പ്രതിയെ റിമാൻഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..