19 December Thursday

അസം തീവ്രവാദക്കേസിലെ പ്രതി കാഞ്ഞങ്ങാട്ട്‌ 
അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Dec 19, 2024


കാഞ്ഞങ്ങാട്
അസം തീവ്രവാദക്കേസിലെ പ്രതിയായ ബംഗ്ലാദേശുകാരൻ പടന്നക്കാട്ട്‌ അറസ്‌റ്റിൽ. എം ബി ഷാബ്ഷേഖി(32)നെയാണ്  ബുധനാഴ്‌ച പുലർച്ചെ  പടന്നക്കാട്ടെ ക്വാർട്ടേഴ്‌സിൽനിന്ന്‌ ഹൊസ്ദുർഗ്  പൊലീസിന്റെ സഹായത്തോടെ അസം പൊലീസ്  അറസ്റ്റുചെയ്തത്. പ്രതിയെ നടപടിക്രമം പൂർത്തിയാക്കി  അസമിലേക്ക് കൊണ്ടുപോയി.

ഷാബ്ഷേഖ് നാലുവർഷമാണ് കേരളത്തിൽ ഒളിവിൽ കഴിഞ്ഞത്. ബംഗ്ലാദേശികളെ അനധികൃതമായി ഇന്ത്യയിലേക്ക് കടത്താൻ സ്ലീപ്പിങ്‌ സെല്ലായി പ്രവർത്തിക്കുകയും ഇവർക്ക് വ്യാജ തിരിച്ചറിയൽ രേഖ ഉൾപ്പെടെ തയ്യാറാക്കിനൽകുകയും ചെയ്തിരുന്നത് ഇയാളാണ്. അസമിൽ യുഎപിഎ കേസ് പ്രതിയായതോടെ പശ്‌ചിമബംഗാളിൽനിന്ന്‌ കേരളത്തിലേയ്ക്ക് കടന്നു. ഇയാളെ കണ്ടെത്താൻ എൻഐഎയും അസം പൊലീസും ലുക്ക്‌ ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിച്ചശേഷം കാസർകോട്‌ ഉദുമയിലും പള്ളിക്കരയിലുമെത്തി. ഒരുമാസംമുമ്പാണ്‌ പടന്നക്കാട്ടെത്തിയത്‌. ഇവിടെ കെട്ടിടനിർമാണ ജോലി ചെയ്തുവരികയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top