കാസർകോട്
കാസർകോട് കേന്ദ്ര സർവകലാശാലയിൽ എസ്‌എഫ്‌ഐക്ക് മിന്നുംജയം. ഏഴ് ജനറൽ സീറ്റിലേക്ക് വ്യാഴാഴ്‌ച നടന്ന തെരഞ്ഞെടുപ്പിൽ സെക്രട്ടറിയടക്കം ആറ് സീറ്റ് നേടി. പ്രസിഡന്റ് സ്ഥാനം കെഎസ്‌യുവിനാണ്. നേരത്തേ നടന്ന സ്റ്റുഡന്റ്സ് കൗൺസിൽ ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ ആകെയുള്ള 53ൽ 32 ഉം എസ്‌എഫ്‌ഐ നേടി. എൻഎസ്‌യു 13ഉം എബിവിപി അഞ്ചുമാണ് നേടിയത്. മൂന്നു സ്വതന്ത്രരും ജയിച്ചു.
എൻ വി അബ്ദുൾസഹദ് (സെക്രട്ടറി), മല്ലേഷ്, പി ശ്രീപ്രിയ (വൈസ് പ്രസിഡന്റ്), ആയിഷ അയൂബ് (ജോയിന്റ് സെക്രട്ടറി), എം എസ് അനുഷ, കെ വി റീതു രവീന്ദ്രൻ (എക്സിക്യൂട്ടീവ് അംഗം) എന്നിവരാണ് എസ്‌എഫ്‌ഐ പാനലിൽ ജനറൽ സീറ്റിൽ ജയിച്ചത്. ഒ വിഷ്ണുപ്രസാദാണ് പ്രസിഡന്റ്. വൈസ് ചാൻസലർ ഇൻ ചാർജ് പ്രൊഫ. ജോസഫ് കോയിപ്പള്ളി യൂണിയൻ ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..