26 December Thursday

അതിഥിത്തൊഴിലാളികളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ ഡിവൈഎസ്‌പിമാർ

വെബ് ഡെസ്‌ക്‌Updated: Wednesday May 20, 2020


അതിഥിത്തൊഴിലാളികളുടെ ക്ഷേമത്തിനായി ഡിവൈഎസ്‌പിമാർക്ക്‌ ചുമതല നൽകി. ഇവർ ക്യാമ്പുകൾ സന്ദർശിച്ച്  സുഖവിവരങ്ങൾ അന്വേഷിക്കും. മടങ്ങാൻ താൽപ്പര്യമുളളവർക്ക് നാട്ടിലേക്ക് ട്രെയിൻ സർവീസ് ആരംഭിക്കുന്ന മുറയ്ക്ക് തിരിച്ചുപോകാനുള്ള സൗകര്യവും ഒരുക്കും.നാട്ടിലേക്ക് തിരികെ പോകണമെന്നാവശ്യപ്പെട്ട് മുന്നൂറോളം അതിഥിത്തൊഴിലാളികൾ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തി ബഹളം വച്ചിരുന്നു. യുപി, ബിഹാർ സംസ്ഥാനങ്ങളിൽനിന്നുള്ള ഇവർ റെയിൽപ്പാളത്തിലൂടെ നടന്നാണ് റെയിൽവേ സ്റ്റേഷനിലെത്തിയത്. പൊലീസും മറ്റും അനുനയിപ്പിച്ച് അവരെ കെഎസ്ആർടിസി ബസുകളിൽ താമസസ്ഥലത്തേക്ക്‌ തിരിച്ചയച്ചു.  കോഴിക്കോടുനിന്ന് ഒറീസയിലേക്ക് 17 സൈക്കിളിലായി പോകാൻ ശ്രമിച്ച ഒരു സംഘം അതിഥിത്തൊഴിലാളികളെ പൊലീസ് ഇടപെട്ട് തടഞ്ഞു. ഇവരെ ക്യാമ്പുകളിലേക്ക് തിരിച്ച് അയയ്ക്കുകയും ചെയ്‌തിരുന്നു. ട്രെയിൻ സർവീസ് ആരംഭിച്ചാൽ ഇവർക്കും നാട്ടിലേക്ക് മടങ്ങാൻ അവസരമൊരുക്കും.

മാസ്‌ക്‌ പരിശോധനയ്‌ക്ക്‌ ടാസ്‌ക്‌ ഫോഴ്‌സ്‌
പൊതുജനങ്ങൾ മാസ്ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കാൻ പൊലീസ് രൂപം നൽകിയ ടാസ്ക് ഫോഴ്സിന്റെ ചുമതല ദക്ഷിണമേഖല ഐജി ഹർഷിത അട്ടല്ലൂരിക്ക്.
മാസ്ക് ധരിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ പൊലീസ് ആരംഭിച്ച ബാസ്ക് ഇൻ ദി മാസ്ക് ക്യാമ്പയിൻ കൂടുതൽ പുതുമകളോടെ തുടരും. സംസ്ഥാനത്ത്  ചൊവ്വാഴ്‌ച മാസ്ക് ധരിക്കാത്ത 2036 കേസ്‌ റിപ്പോർട്ട്‌ ചെയ്‌തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top