08 September Sunday

സോളാർ കാലത്ത്‌ ‘അടുപ്പക്കാർ’ തിരിഞ്ഞുനോക്കിയില്ല ; തുറന്നടിച്ച്‌ മറിയാമ്മ ഉമ്മൻ ചാണ്ടി

സ്വന്തം ലേഖകൻUpdated: Saturday Jul 20, 2024

മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ, മകൻ ചാണ്ടി ഉമ്മൻ എന്നിവരുമായി സൗഹൃദം പങ്കിടുന്നു



തിരുവനന്തപുരം
സോളാർ ആരോപണം ഉയർന്ന സമയത്ത്‌ അടുപ്പക്കാരടക്കം ആരും ഉമ്മൻ ചാണ്ടിയേയും കുടുംബത്തേയും ആശ്വസിപ്പിക്കാൻ വന്നില്ലെന്ന്‌  മറിയാമ്മ ഉമ്മൻചാണ്ടി. മാധ്യമ പ്രവർത്തകനായ ജോൺ മുണ്ടക്കയം രചിച്ച ‘സോളാർ വിശേഷം' പുസ്തക പ്രകാശന ചടങ്ങിൽ  വി ഡി സതീശൻ, ശശി തരൂർ, എം എം ഹസൻ തുടങ്ങിയവരെ ഇരുത്തിക്കൊണ്ടാണ്‌ ഉമ്മൻചാണ്ടിയുടെ ഭാര്യയുടെ തുറന്നുപറച്ചിൽ.

‘‘ഞങ്ങളുടെ കുടുംബത്തെ തകർത്ത വിഷയമായിരുന്നു സോളാർ. ആശ്വസിപ്പിക്കാൻ ആരും വന്നില്ല. അന്ന് കുഞ്ഞിനോട് (ഉമ്മൻചാണ്ടിയോട്‌) ഞാൻ ചോദിച്ച ചോദ്യമാണ്, കുഞ്ഞേ, കുഞ്ഞിന് ഒത്തിരി വ്യക്തിബന്ധങ്ങളുണ്ടായിരുന്നല്ലോ. പക്ഷെ, ആരും തിരിഞ്ഞു നോക്കിയില്ലല്ലോ എന്ന്‌’’.

  ഉമ്മൻ ചാണ്ടിക്ക്‌ യുഎൻ അവാർഡ് ലഭിച്ചപ്പോൾ ഏറ്റവും സന്തോഷമായി. അപ്പോഴാണ് പിഎ ആയിരുന്ന ജോപ്പനെ അറസ്റ്റുചെയ്തത്. വിവരമറിഞ്ഞ് ഉമ്മൻ ചാണ്ടി സ്തംഭിച്ചുപോയി. മുഖ്യമന്ത്രി അറിയാതെയാണ് പെഴ്സണൽ സ്റ്റാഫിനെ അറസ്റ്റ് ചെയ്തത്‌ –- അവർ പറഞ്ഞു. 

സോളാർ ഒരു അഗ്നി പർവതമായിരുന്നു. ഒരു കുടുംബത്തെ മുഴുവൻ അത് തകർത്തു. ഉമ്മൻ ചാണ്ടി എന്തുകൊണ്ട് രാജിവച്ചില്ല എന്ന് ചോദിക്കുന്നവരുണ്ട്. അങ്ങനെ ചെയ്താൽ സോളാർ ആരോപണം ഉന്നയിച്ചവർ വിജയിച്ചുവെന്നുവരും. സോളാർ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്നും മറിയാമ്മ ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top