08 September Sunday

മസാല ബോണ്ട്‌ ; ഇതരസംസ്ഥാനങ്ങളിൽ ഇഡി 
അന്വേഷണമുണ്ടോയെന്ന് കിഫ്ബി

സ്വന്തം ലേഖികUpdated: Saturday Jul 20, 2024


കൊച്ചി
മസാല ബോണ്ട് ഇറക്കിയ ഇതരസംസ്ഥാനങ്ങൾക്കോ സ്ഥാപനങ്ങൾക്കോ എതിരെ എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ (ഇഡി) അന്വേഷണം നടത്തുന്നുണ്ടോയെന്ന് കിഫ്ബി. കേരളത്തിൽമാത്രമാണ് മസാല ബോണ്ടിൽ ഫെമ നിയമലംഘനമാരോപിച്ച് അന്വേഷണമെന്നും ഇത് പക്ഷപാതപരമാണെന്നും ഹൈക്കോടതിയിൽ കിഫ്ബി വാദിച്ചു. മസാല ബോണ്ട് വിനിയോഗത്തിൽ ഫെമ നിയമലംഘനമുണ്ടോയെന്ന്‌ അന്വേഷിക്കാൻ ഇഡി നൽകിയ സമൻസ് ചോദ്യംചെയ്ത് കിഫ്ബി നൽകിയ ഹർജിയിലായിരുന്നു വാദം.

ചോദിച്ചറിഞ്ഞ വിവരങ്ങൾ വീണ്ടും സമൻസ് അയച്ച്‌ ചോദിക്കുകയാണ് ഇഡിയെന്ന്‌ കിഫ്‌ബി ധരിപ്പിച്ചു.  എന്തെങ്കിലും ഉന്നംവച്ച്‌ അന്വേഷണം നടത്താൻ ഇഡിക്ക് അധികാരമില്ല. ഫണ്ട് ദുരുപയോഗം സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ റിസർവ് ബാങ്കാണ് അന്വേഷിക്കേണ്ടത്. റിസർവ്‌ ബാങ്കിന് പരാതിയില്ലാത്തതിനാൽ ഇഡിക്ക് അന്വേഷിക്കാൻ അധികാരമില്ല. കുറ്റകൃത്യം സംബന്ധിച്ച് അന്വേഷണം ഇല്ലാത്തതിനാൽ ഫെമ നിയമപ്രകാരം ഇഡിക്ക് സമൻസ് അയക്കാൻ അധികാരവുമില്ല. കിഫ്ബിക്കുവേണ്ടി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ അരവിന്ദ് പി ദത്താർ ഹാജരായി. 24ന് വീണ്ടും വാദം കേൾക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top