28 December Saturday

പൊന്നാരിമംഗലം ടോൾ പ്ലാസ ; പ്രദേശവാസികളുടെ ആനുകൂല്യങ്ങൾ 
നിലനിർത്തണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024


കൊച്ചി
പൊന്നാരിമംഗലം ടോൾ പ്ലാസയിൽ മുളവുകാട്, കടമക്കുടി, ചേരാനല്ലൂർ പഞ്ചായത്ത് നിവാസികൾക്ക് സ്വന്തം വാഹനങ്ങളിൽ സഞ്ചരിക്കാൻ അനുവദിച്ചിരുന്ന ആനുകൂല്യങ്ങൾ നിഷേധിക്കാനുള്ള പുതിയ കരാറുകാരുടെ നീക്കം പുനഃപരിശോധിക്കണമെന്ന് സിപിഐ എം മുളവുകാട് പഞ്ചായത്ത് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. കലക്ടറുടെ നേതൃത്വത്തിൽ സ്ഥലം എംഎൽഎയും എംപിയും ചേർന്ന് ദേശീയപാത അതോറിറ്റിയുമായി ചർച്ച ചെയ്തുണ്ടാക്കിയ കരാർ അട്ടിമറിക്കാനാണ്‌ പുതിയ കരാറുകാരുടെ ശ്രമം. പഴയ കരാർ മാറിവരുന്ന കരാറുകാർക്കും ബാധകമാണെന്ന് മിനിറ്റ്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌.

പഴയ കരാർ അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ലോക്കൽ കമ്മിറ്റി അറിയിച്ചു. കണ്ടെയ്നർ റോഡിന്റെ നിർമാണം പൂർത്തിയായി പത്തുവർഷം കഴിഞ്ഞിട്ടും മുളവുകാട്ടേക്കുള്ള സർവീസ് റോഡ്‌ നിർമാണം പൂർത്തിയാക്കിട്ടില്ല. സർവീസ് റോഡ്‌, മുളവുകാട് നോർത്തിലേക്കുള്ള അടിപ്പാത, ഡ്രെയ്‌നേജ്‌ എന്നിവയുടെ നിർമാണം ഉടൻ പൂർത്തിയാക്കണമെന്നും കണ്ടെയ്നർ റോഡിൽ തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്നും  ലോക്കൽ സെക്രട്ടറി കെ കെ ജയരാജ് ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top