08 September Sunday

ഗട്ട് മൈക്രോബുകളെക്കുറിച്ച് പഠിക്കാന്‍ 
കുസാറ്റും ജര്‍മന്‍ സര്‍വകലാശാലയും

വെബ് ഡെസ്‌ക്‌Updated: Saturday Jul 20, 2024


കളമശേരി
മനുഷ്യശരീരത്തിൽ ദഹനത്തിനും പ്രതിരോധത്തിനും സഹായിക്കുന്ന സൂക്ഷ്മാണുക്കളെക്കുറിച്ചുള്ള  (ഗട്ട് മൈക്രോബുകൾ) ഗവേഷണത്തിൽ കുസാറ്റും പങ്കാളിയാകും. സംസ്ഥാന സർക്കാരിനുകീഴിൽ ആരംഭിച്ച സെ​ന്റർ ഫോർ എക്സലൻസ് ഇൻ ന്യൂറോ ഡീജനറേഷൻ ആൻഡ് ബ്രെയിൻ ഹെൽത്ത് (സെനാഭ്), കുസാറ്റിലെ സെ​ന്റർ ഫോർ ന്യൂറോ സയൻസ് എന്നിവ ജർമനിയിലെ ബ്രൗൺഷ്വൈ​ഗ് സാങ്കേതിക സർവകലാശാലയുമായി സഹകരിച്ചാകും ഗവേഷണം. പഠനത്തിലും ഓർമയിലും ഗട്ട്‌ മൈക്രോബുകൾ സ്വാധീനമുണ്ടാക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സംയുക്ത ഗവേഷണത്തിന് പദ്ധതിയൊരുങ്ങിയത്.

കുസാറ്റ് സെ​ന്റർ ഫോർ ന്യൂറോസയൻസ് ഓണററി ഡയറക്ടറും സെനാഭ് ഡയറക്ടർ ഇൻ ചാർജുമായ ഡോ. ബേബി ചക്രപാണിയാണ് പഠനത്തിൽ ഇന്ത്യൻ സംഘത്തെ നയിക്കുന്നത്. കുസാറ്റ് ഗവേഷക കൃഷ്ണപ്രിയയും പഠനത്തിൽ ഭാഗമാകും. ബ്രൗൺഷ്വൈ​ഗ് സാങ്കേതിക സർവകലാശാലയിലെ ബയോസെന്റർ ഡയറക്ടർ ഡോ. മാർട്ടിൻ കോർട്ടെ ജർമൻ സംഘശത്ത നയിക്കും. ഇന്ത്യൻ, ജർമൻ ഗവേഷകർ തമ്മിലുള്ള എക്സ്ചേഞ്ച് പ്രോഗ്രാമുകളും സംയുക്ത ഗവേഷണ പ്രസിദ്ധീകരണങ്ങളും പ്രോത്സാഹിപ്പിക്കാനും വഴിയൊരുക്കുന്നതാണ് പദ്ധതി.

ശാസ്‌ത്രസാങ്കേതിക വകുപ്പിന്റെയും ജർമൻ അക്കാദമിക് എക്‌സ്‌ചേഞ്ച് സർവീസിന്റെയും (ധനസഹായത്തോടെയാണ് ഗവേഷണം നടത്തുക. അൽഷിമേഴ്‌സ്, പാർക്കിൻസൺസ്, മസ്തിഷ്‌ക തകരാറുകൾ തുടങ്ങിയവയെ ഗട്ട് മൈക്രോബുകളിലെ മാറ്റങ്ങൾ എങ്ങനെ സ്വാധീനിക്കുമെന്ന് മനസ്സിലാക്കാൻ പഠനം സഹായിക്കുമെന്ന് ഡോ. ബേബി ചക്രപാണി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top