22 December Sunday

തൊഴിലിടത്തെ ജോലിസമയം ക്രമീകരിക്കണം: 
അന്നയുടെ അമ്മ

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2024


കൊച്ചി
രാജ്യത്തെ തൊഴിലിടത്തെ ജോലിസമയം നിജപ്പെടുത്തണമെന്ന്‌ പുണെയിൽ അന്തരിച്ച അന്ന സെബാസ്‌റ്റ്യന്റെ അമ്മ അനിത മാധ്യമങ്ങളോട്‌ പ്രതികരിച്ചു. പുണെയിൽ ഏണസ്‌റ്റ്‌ ആൻഡ് യങ് (ഇവൈ) കമ്പനി എക്‌സിക്യൂട്ടീവായിരുന്ന കളമശേരി കങ്ങരപ്പടി പേരയിൽ അന്ന സെബാസ്‌റ്റ്യൻ (26) മരിച്ചത്‌ അമിത ജോലിഭാരംമൂലമെന്ന്‌ അമ്മ ആരോപിച്ചിരുന്നു. ഇവൈ ഇന്ത്യ ചെയർമാൻ രാജീവ് മേമനിക്കെഴുതിയ കത്തിലായിരുന്നു പരാമർശം.

ഇനിയൊരു മക്കൾക്കും ഈ ദുരനുഭവം ഉണ്ടാകരുത്‌. ജോലിസ്വഭാവത്തിൽ മാറ്റം വരണം. മറ്റൊരു രാജ്യത്തും ഇങ്ങനെയില്ല. ജോലിസമയം ക്രമീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട് കമ്പനിക്ക് കത്ത് നൽകിയിട്ടുണ്ട്‌. കത്തെഴുതിയത് മറ്റ് അമ്മമാർക്കായാണ്‌. ജോലിഭാരം താങ്ങാനാകുന്നില്ലെന്ന് മകൾ നിരന്തരം പറഞ്ഞിരുന്നു–- അനിത പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top